പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം അപകീര്‍ത്തികരമെന്ന് സുപ്രീം കോടതി; ഭൂഷണ് പിന്തുണയുമായി അറ്റോര്‍ണി ജനറല്‍

ന്യൂഡല്ഹി: കോടതിയലക്ഷ്യക്കേസില് മാപ്പ് പറയാന് തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം അപകീര്ത്തികരണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ജഡ്ജിമാര്ക്കെതിരെയുള്ള ട്വീറ്റുകളുടെ പേരിലാണ് ഭൂഷണെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. കേസില് കുറ്റക്കാരനാണെന്ന് വിധിച്ചെങ്കിലും മാപ്പ് പറയാന് തയ്യാറല്ലെന്ന നിലപാടാണ് ഭൂഷണ് സ്വീകരിച്ചത്. മാപ്പ് പറയുന്നത് തന്റെ മനസാക്ഷിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇതാണ് അപകീര്ത്തികരമാണെന്ന് കോടതി ഇപ്പോള് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം പ്രശാന്ത് ഭൂഷണെ പിന്തുണച്ച് അറ്റോര്ണി ജനറല് കെ.കെ.വേണുഗോപാല് രംഗത്തെത്തി. ഭാവിയില് ആവര്ത്തിക്കരുതെന്ന താക്കീത് നല്കി
 | 
പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം അപകീര്‍ത്തികരമെന്ന് സുപ്രീം കോടതി; ഭൂഷണ് പിന്തുണയുമായി അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം അപകീര്‍ത്തികരണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള ട്വീറ്റുകളുടെ പേരിലാണ് ഭൂഷണെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചെങ്കിലും മാപ്പ് പറയാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഭൂഷണ്‍ സ്വീകരിച്ചത്. മാപ്പ് പറയുന്നത് തന്റെ മനസാക്ഷിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

ഇതാണ് അപകീര്‍ത്തികരമാണെന്ന് കോടതി ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം പ്രശാന്ത് ഭൂഷണെ പിന്തുണച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്തെത്തി. ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി ഭൂഷണെ വിട്ടയക്കണമെന്ന് കോടതിയോട് എജി ആവശ്യപ്പെട്ടു. ഞങ്ങള്‍ മറ്റൊരു പ്രസ്താവനയാണ് പ്രതീക്ഷിച്ചതെന്നും എന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും കോടതി എജിയോട് ചോദിച്ചിരുന്നു.

നിരവധി സിറ്റിംഗ്, റിട്ടയേര്‍ഡ് ജഡ്ജിമാര്‍ ജുഡീഷ്യറിയിലെ അഴിമതികളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ പ്രസ്താവനകള്‍ അത്തരം വിഷയങ്ങളില്‍ സ്വയം പരിശോധന നടത്താനും പരിഷ്‌കരിക്കാനും കോടതികളോട് ആവശ്യപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ ഭൂഷണ്‍ ശിക്ഷിക്കപ്പെടരുതെന്നും താക്കീതോടെ വിട്ടയക്കണമെന്നും വേണുഗോപാല്‍ മറുപടി നല്‍കി.

കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ മാപ്പ് പറയുന്നതിനായി മൂന്ന് ദിവസത്തെ സമയം ഭൂഷണ് കോടതി നല്‍കിയിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് നേരത്തേ ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.