ഒബാമയുടെ ദീപാവലി ആശംസക്ക് മറുപടി; ഇന്ത്യൻ വേഷത്തിൽ കുടുംബചിത്രം

ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് പതിവുപോലെ പ്രസിഡന്റ് ബറാക് ഒബാമ ദീപാവലി ദിനത്തിൽ ആശംസകൾ നേർന്നു. എല്ലാവർഷവും ഇത്തരം ആശംസ വൈറ്റ് ഹൗസിൽ നിന്നും എത്താറുണ്ട്. ഇക്കുറി ഒരു വീഡിയോ തന്നെ അവർ പുറത്തിറക്കി. വാർത്ത ലോകമെമ്പാടുള്ള മാധ്യമങ്ങൾ നല്ല പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.
 | 

ഒബാമയുടെ ദീപാവലി ആശംസക്ക് മറുപടി;  ഇന്ത്യൻ വേഷത്തിൽ കുടുംബചിത്രം

 

ന്യൂഡൽഹി:  ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് പതിവുപോലെ പ്രസിഡന്റ് ബറാക് ഒബാമ ദീപാവലി ദിനത്തിൽ ആശംസകൾ നേർന്നു. എല്ലാവർഷവും ഇത്തരം ആശംസ വൈറ്റ് ഹൗസിൽ നിന്നും എത്താറുണ്ട്. ഇക്കുറി ഒരു വീഡിയോ തന്നെ അവർ പുറത്തിറക്കി. വാർത്ത ലോകമെമ്പാടുള്ള മാധ്യമങ്ങൾ നല്ല പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.

കാര്യങ്ങൾ അവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു. ഫക്ഷേ ഇക്കുറി ചില രസികൻമാർ ഒബാമക്ക് തിരിച്ചും ആശംസകൾ അർപ്പിച്ചു. അതിനായി തയ്യാറാക്കിയ ചിത്രം മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇന്ത്യൻ വേഷം ധരിച്ചിരിക്കുന്ന ഒബാമയും ഭാര്യം മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബചിത്രമായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.

കസവിന്റെ വേഷ്ട്ടിയും മുണ്ടും ധരിച്ചിരിക്കുന്ന ഒബാമയോടൊപ്പം സാരി ധരിച്ചിരിക്കുന്ന ഭാര്യ മിഷേൽ ഒബാമയെയും കുട്ടികളെയും ചിത്രത്തിൽ കാണാം. ഇന്ത്യക്കാരനായ ഏതോ ഒരാളാണ് ഫോട്ടോ ഷോപ്പിന്റെ സഹായത്തോടെയാണ് രസകരമായ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ദീപാവലി ദിവസത്തിൽ ഒബാമ വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസകൾ അർപ്പിച്ചത്. വീഡിയോ താഴെ കാണാം