രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഇല്ല; പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില് സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രതിസന്ധി പരിഗണിച്ച് പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു.
 | 
രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഇല്ല; പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രതിസന്ധി പരിഗണിച്ച് പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളത്തില്‍ 30 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.

എംപിമാര്‍ക്ക് അനുവദിച്ചിരിക്കുന്ന എംപിലാഡ് ഫണ്ട് രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. ഇതിലൂടെ 7900 കോടി രൂപ ലാഭിക്കാനാകും. ഈ തുകയും ശമ്പളത്തില്‍ നിന്ന് വെട്ടിക്കുറയ്ക്കുന്ന തുകയും പ്രത്യക ഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ എന്നിവര്‍ തങ്ങളുടെ ശമ്പളത്തില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു.