കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കര്ഷക സംഘടനകള് സമരം ശക്തമായി തുടരുന്നതിനിടെ കാര്ഷിക നിയമങ്ങള് ചരിത്രപരമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.
 | 
കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ സമരം ശക്തമായി തുടരുന്നതിനിടെ കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് കാര്‍ഷിക നിയമങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുകൂലിച്ചത്. ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു നല്‍കുമെന്നും കര്‍ഷകരെ ശക്തിപ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.

റിപ്പബ്ലിക ദിനത്തില്‍ കര്‍ഷക റാലിയില്‍ സംഘര്‍ഷമുണ്ടായത് അപലപനീയമാണ്. ജനാധിപത്യത്തില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സുപ്രധാനമാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

അതേസമയം നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ 17 പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്‌കരിക്കുന്നത്. ഫെബ്രുവരി 1-ാം തിയതിയാണ് ബജറ്റ്.