അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ്

അയോധ്യയില് ഓഗസ്റ്റ് 5ന് നടക്കാനിരിക്കുന്ന ഭൂമിപൂജയില് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
 | 
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ്

അയോധ്യയില്‍ ഓഗസ്റ്റ് 5ന് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യ പൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് ആണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. ക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് ദിവസവും പൂജ നടത്തുന്ന പൂജാരിമാരില്‍ ഒരാളാണ് ഇയാള്‍. ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് കരുതുന്നത്. മറ്റ് 50 പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇത്രയും ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭൂമിപൂജ മാറ്റിവെച്ചിട്ടില്ല. ചടങ്ങ് മാറ്റമില്ലാതെ നടക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. രാമജന്മഭൂമി കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ 200ഓളം പേര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുരോഹിതര്‍, സുരക്ഷാ ജീവനക്കാര്‍, അതിഥികള്‍, പ്രദേശവാസികള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഇത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങെന്നാണ് ട്രസ്റ്റ് പറയുന്നത്. ഉത്തര്‍പ്രദേശില്‍ 29,997 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.