പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; യുപിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഗംഭീര തുടക്കം

ഉത്തര് പ്രദേശിലെ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള് തുടക്കമായി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം യു.പിയില് നടന്ന ആദ്യത്തെ പൊതുപരിപാടി കൂടിയാണിത്. പ്രിയങ്കയ്ക്കൊപ്പം കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയും സംസ്ഥാന അധ്യക്ഷന് രാജ് ബബ്ബര്, പടിഞ്ഞാറന് യുപിയുടെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പരിപാടിയില് പങ്കെടുത്തു. വിമാനത്താവളത്തില് നിന്നും കോണ്ഗ്രസ് ആസ്ഥാനത്തേക്ക് നടന്ന റോഡ് ഷോയില് പതിനായിരക്കണക്കിന് കോണ്ഗ്രസ് പ്രവര്ത്തകരാണ് പങ്കെടുത്തത്.
 | 
പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; യുപിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഗംഭീര തുടക്കം

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടക്കമായി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം യു.പിയില്‍ നടന്ന ആദ്യത്തെ പൊതുപരിപാടി കൂടിയാണിത്. പ്രിയങ്കയ്‌ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. വിമാനത്താവളത്തില്‍ നിന്നും കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നടന്ന റോഡ് ഷോയില്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; യുപിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഗംഭീര തുടക്കം

പ്രിയങ്ക യു.പിയിലെത്തുന്നതോടെ കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും യു.പി കേന്ദ്രീകരിച്ചാവും പ്രിയങ്ക പ്രവര്‍ത്തിക്കുക. ബി.ജെ.പി, എസ്.പി, ബി.എസ് രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ഇത്തവണ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് യു.പിയില്‍ മത്സരിക്കുന്നത്. എസ്.പി-ബി.എസ്.പി സഖ്യമുണ്ടാക്കിയതിന് ശേഷം ബി.ജെ.പി പാളയത്തില്‍ കനത്ത ആശങ്കയുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ പ്രിയങ്ക കൂടി കളത്തിലിറങ്ങുന്നതോടെ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശിസ് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; യുപിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഗംഭീര തുടക്കം

എന്നാല്‍ പ്രിയങ്ക രണ്ട് മാസം കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന അമിത പ്രതീക്ഷ വേണ്ടെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. റായ്ബറേലിയും അമേഠിയിലും കോണ്‍ഗ്രസിന് ബി.ജെ.പി ഉയര്‍ത്തിയ വലിയ വെല്ലുവിളിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മറികടന്നത് പ്രിയങ്കയുടെ നീക്കങ്ങളാണ്. യൂപിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇത്തവണ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെയും ആത്മവിശ്വാസം. ബി.ജെ.പി പാളയത്തില്‍ വിള്ളലുണ്ടാക്കാനാവും പ്രധാനമായും പ്രിയങ്ക ശ്രമിക്കുക. ബി.ജെ.പി ശക്തി കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.എസ്.പി-എസ്.പി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനും ഇത്തവണ കോണ്‍ഗ്രസ് മുതിര്‍ന്നേക്കും.

പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; യുപിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഗംഭീര തുടക്കം

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. ഗോരഘ്പൂരില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞാല്‍ യോഗി ആദിഥ്യ നാഥിന് വലിയ തിരിച്ചടിയുണ്ടാകും.