നടന്‍ രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; കോലം കത്തിച്ചു

രജനി തമിഴ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിഷേധകര് ആവശ്യപ്പെട്ടു.
 | 
നടന്‍ രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; കോലം കത്തിച്ചു

ചെന്നൈ: നടന്‍ രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയെ അപമാനിച്ചെന്നാരോപിച്ചാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നതില്‍. മധുരയില്‍ നടന്ന പ്രതിഷേധത്തില്‍ താരത്തിന്റെ കോലം കത്തിച്ചു. ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. രജനി തമിഴ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിഷേധകര്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയാര്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി 1971ല്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പ്രസ്താവിച്ചത്. വിഷയത്തില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് ഡിവികെ നല്‍കിയ പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ താരം പ്രതികരിച്ചിട്ടില്ല.