മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കുന്നതിനെതിരെ പഞ്ചാബിലും ഹരിയാനയിലും വ്യാപക പ്രതിഷേധം

ഗുർമീത് റാം റഹീം സിങിന്റെ വിവാദ ചിത്രം മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങിൽ സിഖ് അനുകൂല സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. സിബിഐ കേസുകൾ നേരിടുന്ന ദേര സച്ച നേതാവ് ഗുർമീത് സിംഗിനെ പ്രകീർത്തിക്കുന്നതാണ് ചിത്രമെന്നാരോപിച്ചാണ് പ്രതിഷേധം.
 | 

മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കുന്നതിനെതിരെ പഞ്ചാബിലും ഹരിയാനയിലും വ്യാപക പ്രതിഷേധം

ചണ്ഡിഗഢ്: ഗുർമീത് റാം റഹീം സിങിന്റെ വിവാദ ചിത്രം മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങിൽ സിഖ് അനുകൂല സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. സിബിഐ കേസുകൾ നേരിടുന്ന ദേര സച്ച നേതാവ് ഗുർമീത് സിംഗിനെ പ്രകീർത്തിക്കുന്നതാണ് ചിത്രമെന്നാരോപിച്ചാണ് പ്രതിഷേധം.

സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാക്കായി അമൃത്സറിലും ഗുഡ്ഗാവിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഹരിയാന ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.

അതേസമയം, ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ ചിത്രം റിലീസ് ചെയ്യൂ എന്നും ദേര സച്ച സൗദയുടെ വക്താവ് പവാൻ ഇൻസാൻ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇൻസാൻ പറഞ്ഞു.

ദൈവത്തിന്റെ ഭൂമിയിലെ പ്രവാചകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുർമീത് പ്രശസ്തി നേടിയത് വിവാദങ്ങളിലൂടെയാണ്. സിഖ് ആചാര്യൻഗുരു ഗോബിന്ദ് സിങ്ങിന്റെ വേഷം ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് വഴി സിഖ് സമൂഹത്തിന്റെ എതിർപ്പ് ഇയാൾ നേടിയിരുന്നു. രണ്ട് കൊലപാതകവും ഒരു പീഡനവും ഉൾപ്പെടെ സിബിഐ അന്വേഷിക്കുന്ന മൂന്ന് കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ള ഗുർമീത് സിംഗിന് നേരെ രണ്ടുതവണ വധശ്രമമുണ്ടായി.