രാജ്യത്ത് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം

രാജ്യത്ത് വീണ്ടും ചൈനീസ് ആപ്പുകള് നിരോധിച്ച് കേന്ദ്രസര്ക്കാര്.
 | 
രാജ്യത്ത് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജനപ്രിയ മൊബൈല്‍ ഗെയിം ആപ്പ് ആയ പബ്ജി ഉള്‍പ്പെടെ 118 ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് അനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നിരോധനം.

33 ദശലക്ഷം പേര്‍ ഇന്ത്യയില്‍ പബ്ജി കളിക്കുന്നുണ്ടെന്നാണ് വിവരം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും സമാധാനവും പ്രതിരോധവും തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ആപ്പുകള്‍ നടത്തിയിരുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ സൈബര്‍ സ്‌പേസിന്റെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനത്തിലൂടെ നടപ്പാക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു.

നിരോധിച്ച ആപ്പുകള്‍ ഇവയാണ്

രാജ്യത്ത് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം രാജ്യത്ത് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം രാജ്യത്ത് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം