ടിക് ടോക്കിന് പിന്നാലെ പബ്ജിയും? കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നു

കൂടുതല് ചൈനീസ് ആപ്പുകള് നിരോധിക്കാന് ഒരുങ്ങി കേന്ദ്രസര്ക്കാര്.
 | 
ടിക് ടോക്കിന് പിന്നാലെ പബ്ജിയും? കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നു

ന്യൂഡല്‍ഹി: കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പബ്ജി ഉള്‍പ്പെടെ 295 ആപ്പുകളാണ് പട്ടികയിലുള്ളത്. ടിക് ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ നേരത്തേ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ജൂണ്‍ 15ന് ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യ സുരക്ഷ കണക്കിലെടുത്താണ് ജനകീയ ആപ്പുകള്‍ ഉള്‍പ്പെടെ നിരോധിച്ചതെന്നായിരുന്നു വിശദീകരണം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. 300 മില്യണ്‍ ഇന്ത്യക്കാര്‍ ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എംഐ ആപ്പുകളും ഫെയ്‌സ്‌യു, കാപ്പ്കട്ട് തുടങ്ങിയ ആപ്പുകള്‍ രണ്ടാം ഘട്ട നിരോധനത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.