പുലിമുരുകന്റെ തമിഴ് ട്രെയിലര്‍ പുറത്ത്

100 കോടി ക്ലബില് ഇടം നേടി ചരിത്രമായ മോഹന്ലാല് ചിത്രം പുലിമുരുകന്റെ തമിഴ് പതിപ്പ് ഉടന് തന്നെ തിയേറ്ററുകളിലെത്തും. ത്രീഡി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര് ഇന്ന് പുറത്തിറങ്ങി. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യംപുലി റിലീസ് ചെയ്തപ്പോള് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്
 | 

പുലിമുരുകന്റെ തമിഴ് ട്രെയിലര്‍ പുറത്ത്

100 കോടി ക്ലബില്‍ ഇടം നേടി ചരിത്രമായ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ തമിഴ് പതിപ്പ് ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ത്രീഡി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യംപുലി റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാല്‍ തമിഴില്‍ സിനിമ വമ്പന്‍ റിലീസായിരിക്കില്ലെന്ന് ചെന്നൈയില്‍ നടന്ന ഓഡിയോ റിലീസിനു ശേഷം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചടങ്ങില്‍ ടോമിച്ചന്‍ മുളകുപാടം, അജാസ്, തമിഴ്‌നടനായ നാട്ടി, നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.

തമിഴ് പതിപ്പിലും മോഹന്‍ലാല്‍ തന്നെയാണ് പുലിമുരുകന് ശബ്ദം നല്‍കിയിരിക്കുന്നത്. സെന്തൂര്‍ സിനിമാസ് വിതരണത്തിനെത്തിക്കുന്ന പുലിമുരുകന്റെ തമിഴ് പതിപ്പ് ജൂണിലാകും തിയേറ്ററുകളിലെത്തുന്നത്.

ട്രെയിലര്‍ കാണാം