രണ്ട് കോടി രൂപയുടെ തട്ടിപ്പ്; സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വീടിന് മുന്നില്‍ പുനെ സ്വദേശി നിരാഹരാസമരത്തിന്

പൂനെ: ബില്ഡര് രണ്ട് കോടി രൂപ പറ്റിച്ചെന്ന് ആരോപിച്ച് പുനെ സ്വദേശി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കറുടെ വീടിന് മുന്നില് നിരാഹാരസമരത്തിനൊരുങ്ങുന്നു. സച്ചിന് നേരത്തെ ബ്രാന്ഡ് അംബാസിഡറായിരുന്ന അമിത് എന്റര്പ്രൈസസ് എന്ന റിയല് എസ്റ്റേറ്റ് കമ്പനി തന്നെ രണ്ടുകോടി രൂപ പറ്റിച്ചെന്ന് ആരോപിച്ചാണ് 33കാരനായ സന്ദീപ് കുര്ഹദെ ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വീടിന് മുന്നില് ഈ മാസം 18ന് നിരാഹരസമരം ഇരിക്കാനൊരുങ്ങുന്നത്. സച്ചിന് നേരത്തെ ഈ റിയല് എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്ഡ് അംബാസിഡറായിരുന്നതിനാല്
 | 

രണ്ട് കോടി രൂപയുടെ തട്ടിപ്പ്; സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വീടിന് മുന്നില്‍ പുനെ സ്വദേശി നിരാഹരാസമരത്തിന്
പൂനെ: ബില്‍ഡര്‍ രണ്ട് കോടി രൂപ പറ്റിച്ചെന്ന് ആരോപിച്ച് പുനെ സ്വദേശി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീടിന് മുന്നില്‍ നിരാഹാരസമരത്തിനൊരുങ്ങുന്നു. സച്ചിന്‍ നേരത്തെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന അമിത് എന്റര്‍പ്രൈസസ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി തന്നെ രണ്ടുകോടി രൂപ പറ്റിച്ചെന്ന് ആരോപിച്ചാണ് 33കാരനായ സന്ദീപ് കുര്‍ഹദെ ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വീടിന് മുന്നില്‍ ഈ മാസം 18ന് നിരാഹരസമരം ഇരിക്കാനൊരുങ്ങുന്നത്.

സച്ചിന്‍ നേരത്തെ ഈ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നതിനാല്‍ അദ്ദേഹം വിഷയത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് സന്ദീപ് സമരത്തിനൊരുങ്ങുന്നത്. അമിത് എന്‍ര്‍പ്രൈസസ് തന്റെ അമ്മാവന്‍ ശിവാജി പിന്‍ജാന് 20 ലക്ഷം രൂപ കൊടുത്ത് ബദ്രൂക്കിലെ അംബിഗാനിലുള്ള 2 കോടി മതിപ്പുവിലയുളള സ്ഥലം സ്വന്തമാക്കിയതായി സന്ദീപ് ആരോപിക്കുന്നു. പിന്‍ജന്് പിന്നീട് 1.50 കോടി രൂപ കൊടുത്തതായും സന്ദീപ് ആരോപിക്കുന്നു. സമരത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവാവ് ബാന്ദ്ര പോലീസ് സ്്‌റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. 2010ലാണ് സച്ചിന്‍ ഒരു കോടി രൂപ പ്രതിഫലത്തില്‍ അമിത് എന്റര്‍പ്രൈസസിന്റെ ബ്രാന്‍ഡ് അംബാസിഡറായത്.

അതേസമയം അമിത് എന്റര്‍പ്രൈസസ് പ്രതിനിധി റോഹന്‍ പതെ സന്ദീപിന്റെ ആരോപണങ്ങള്‍ തള്ളി. സന്ദീപിന്റെ അമ്മ രഞ്്ജന സ്ഥലത്തിന്റെ മുകളിലുള്ള എല്ലാ അവകാശങ്ങളും നിയമപരമായി തന്റെ സഹോദരന്‍ ശിവാജി പിന്‍ജന് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.