വിമാനയാത്രക്കിടെ ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറി; ട്വിറ്ററില്‍ പ്രതിഷേധവുമായി പി.വി.സിന്ധു

വിമാനയാത്രക്കിടെ ജീവനക്കാരന് അപമര്യാദയായി പെരുമാറിയെന്ന് പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. അജിതേഷ് എന്ന് പേരുള്ള ഗ്രൗണ്ട് സ്റ്റാഫ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എയര് ഹോസ്റ്റസായ അഷിമ അജിതേഷിനെ ചോദ്യം ചെയ്തപ്പോള് അവരോടും അയാള് മോശമായി പെരുമാറിയെന്ന് സിന്ധു ട്വീറ്റില് പറഞ്ഞു.
 | 

വിമാനയാത്രക്കിടെ ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറി; ട്വിറ്ററില്‍ പ്രതിഷേധവുമായി പി.വി.സിന്ധു

മുംബൈ: വിമാനയാത്രക്കിടെ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന് പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. അജിതേഷ് എന്ന് പേരുള്ള ഗ്രൗണ്ട് സ്റ്റാഫ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എയര്‍ ഹോസ്റ്റസായ അഷിമ അജിതേഷിനെ ചോദ്യം ചെയ്തപ്പോള്‍ അവരോടും അയാള്‍ മോശമായി പെരുമാറിയെന്ന് സിന്ധു ട്വീറ്റില്‍ പറഞ്ഞു.

സിന്ധുവിന്റെ ട്വീറ്റിന് പിന്തുണയുമായി ഒട്ടേറെപ്പേര്‍ എത്തിയെങ്കിലും മോശമായി പെരുമാറിയ ആളുടെ പേര് സോഷ്യല്‍ മീജിയയില്‍ പറഞ്ഞ് അയാളുടെ കരിയര്‍ ഇല്ലാതാക്കരുതെന്ന ഉപദേശവുമായും ചിലര്‍ എത്തി. അതേസമയം ക്യാബിനില്‍ കൈവശം വെക്കാന്‍ വലിപ്പമുള്ള ബാഗ് കൊണ്ടുവന്നത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങളുടെ ജീവനക്കാരന്‍ എന്ന വാദവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സും രംഗത്തെത്തിയിട്ടുണ്ട്.