റാഫേല്‍ ഇടപാട്; രാഷ്ട്രപതിയുടെ അനുമതിയില്ല, സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് സഭയിലെത്തില്ല

റാഫേല് കരാറുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്ട്ട് ഇന്ന് പാര്ലമെന്റില് എത്തില്ല. രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതിരുന്നതാണ് ഇന്ന് റിപ്പോര്ട്ട് സഭയിലെത്താതിരുന്നത്. അതേസമയം നാളെ റിപ്പോര്ട്ട് ചര്ച്ചയ്ക്കെത്തുമെന്നാണ് സൂചന. നേരത്തെ റിപ്പോര്ട്ട് അട്ടിമറിക്കാന് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നതായി കോണ്ഗ്രസ് ആരോപിച്ചിരുന്നു. കേന്ദ്ര സര്ക്കാര് റാഫേല് ഇടപാടില് കൂടുതല് ഇടപെടല് സംബന്ധിച്ച് കൂടുതല് തെളിവുകള് ഇന്ന് പുറത്തുവന്നിരുന്നു.
 | 
റാഫേല്‍ ഇടപാട്; രാഷ്ട്രപതിയുടെ അനുമതിയില്ല, സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് സഭയിലെത്തില്ല

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ എത്തില്ല. രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതിരുന്നതാണ് ഇന്ന് റിപ്പോര്‍ട്ട് സഭയിലെത്താതിരുന്നത്. അതേസമയം നാളെ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് സൂചന. നേരത്തെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ ഇടപാടില്‍ കൂടുതല്‍ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവന്നിരുന്നു.

സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതില്‍ റാഫേല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നാണു സൂചന. യുദ്ധവിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്നു വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് പുറത്തുവന്നതടക്കമുള്ള പുതിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെ അതീവ പ്രാധാന്യത്തോടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയ തുക സംബന്ധിച്ചുള്ള വിവരങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന. സിഎജി റിപ്പോര്‍ട്ട് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു സമര്‍പ്പിച്ചുവെന്ന സുപ്രീം കോടതി വിധിയിലെ പരാമര്‍ശം നേരത്തെ വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.