റഫേല്‍ ഇടപാട്; റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ ദസാള്‍ട്ട് സാങ്കേതിക വിഭാഗത്തിന് അതൃപ്തി; തീരുമാനമെടുത്തത് സിഇഒ

റഫേല് വിമാന നിര്മാണക്കരാര് റിലയന്സിന് നല്കിയതില് ദസാള്ട്ട് ഏവിയേഷനിലെ സാങ്കേതിക വിഭാഗത്തിന് അതൃപ്തി. കരാര് റിലയന്സിന് നല്കിയത് അവസാന നിമിഷമാണെന്ന് രണ്ട് മുതിര്ന്ന ഉദ്യോഗസ്ഥര് പറഞ്ഞു. റഫേല് ഇടപാടില് ദസാള്ട്ട് ഏവിയേഷന് പുറത്തു വിട്ട ഔദ്യോഗിക വാര്ത്താക്കുറിപ്പിന് വിരുദ്ധമാണ് രടെക്നിക്കല് ഹെഡുകള് അഭിമുഖത്തില് പറഞ്ഞതെന്ന് ഇന്ത്യസ്കൂപ്സ് റിപ്പോര്ട്ട് ചെയ്യുന്നു. ഹിന്ദുസ്ഥാന് എയറോനോട്ടിക്സ് ലിമിറ്റഡിന് നല്കാനിരുന്ന കരാര് അവസാന നിമിഷമാണ് റിലയന്സിന് നല്കാന് തീരുമാനിക്കുന്നത്. സിഇഒ എറിക് ട്രാപ്പിയര് ആണ് ഈ തീരുമാനം എടുത്തതെന്നും ഇവര് വ്യക്തമാക്കി.
 | 

റഫേല്‍ ഇടപാട്; റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ ദസാള്‍ട്ട് സാങ്കേതിക വിഭാഗത്തിന് അതൃപ്തി; തീരുമാനമെടുത്തത് സിഇഒ

റഫേല്‍ വിമാന നിര്‍മാണക്കരാര്‍ റിലയന്‍സിന് നല്‍കിയതില്‍ ദസാള്‍ട്ട് ഏവിയേഷനിലെ സാങ്കേതിക വിഭാഗത്തിന് അതൃപ്തി. കരാര്‍ റിലയന്‍സിന് നല്‍കിയത് അവസാന നിമിഷമാണെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഫേല്‍ ഇടപാടില്‍ ദസാള്‍ട്ട് ഏവിയേഷന്‍ പുറത്തു വിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിന് വിരുദ്ധമാണ് രടെക്‌നിക്കല്‍ ഹെഡുകള്‍ അഭിമുഖത്തില്‍ പറഞ്ഞതെന്ന് ഇന്ത്യസ്‌കൂപ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് നല്‍കാനിരുന്ന കരാര്‍ അവസാന നിമിഷമാണ് റിലയന്‍സിന് നല്‍കാന്‍ തീരുമാനിക്കുന്നത്. സിഇഒ എറിക് ട്രാപ്പിയര്‍ ആണ് ഈ തീരുമാനം എടുത്തതെന്നും ഇവര്‍ വ്യക്തമാക്കി.

എച്ച്എഎലില്‍ നിന്ന് കരാര്‍ റിലയന്‍സിന് നല്‍കാനുള്ള തീരുമാനത്തില്‍ സാങ്കേതിക നേതൃത്വം അതൃപ്തരായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ടെക്‌നിക്കല്‍ ടീമിന് എച്ച്എഎലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലായിരുന്നു താല്‍പര്യം. എന്നാല്‍ എറിക് ട്രാപ്പിയറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് ഈ തീരുമാനം അവസാന നിമിഷത്തില്‍ മാറ്റുകയായിരുന്നു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ നൂറിലേറെ മെയിലുകള്‍ മാനേജ്‌മെന്റിന് തങ്ങള്‍ അയച്ചിട്ടുണ്ട്. വിമാന നിര്‍മാണത്തില്‍ യാതൊരു പരിചയവുമില്ലാത്ത പുതിയൊരു കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും ദസാള്‍ട്ടിലെ സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു.

റിലയന്‍സിന്റെ പരിചയമില്ലായ്മ വ്യക്തമാക്കിക്കൊണ്ട് നിരവധി മെയിലുകള്‍ തങ്ങള്‍ അയച്ചിട്ടും എറിക് ട്രാപ്പിയറും മറ്റു രണ്ട് ഉന്നതരും ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കുകയായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരുടെ മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചുകൊണ്ടാണ് ദസാള്‍ട്ട് തീരുമാനമെടുത്തത്. റിലയന്‍സിന് കരാര്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുമെന്നും അത് കമ്പനിക്ക് വന്‍ നഷ്ടമായിരിക്കും സൃഷ്ടിക്കുകയെന്നുമായിരുന്നു തങ്ങള്‍ക്ക് കിട്ടിയ പ്രതികരണം.

പുതിയൊരു കമ്പനിക്ക് സാങ്കേതിക വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പു പോലും ട്രാപ്പിയര്‍ അവഗണിച്ചുവെന്നാണ് സാങ്കേതിക വിദഗ്ദ്ധര്‍ പരാതിപ്പെടുന്നത്. 36 റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനായി 8.6 ബില്യന്‍ ഡോളറിന്റെ കരാറിലാണ് ദസാള്‍ട്ട് ഏവിയേഷനും റിലയന്‍സും ഏര്‍പ്പെട്ടിരിക്കുന്നത്.