രഘുബർദാസ് സത്യപ്രതിജ്ഞ ചെയ്തു; മോഡിയും അമിത് ഷായും പങ്കെടുത്തില്ല

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി രഘുബർദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ ബിർസാ മുണ്ടാ ഫുട്ബോൾ മൈതാനത്ത് രാവിലെ 11.30യോടെയായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റി വയ്ക്കുകയായിരുന്നു.
 | 

രഘുബർദാസ് സത്യപ്രതിജ്ഞ ചെയ്തു; മോഡിയും അമിത് ഷായും പങ്കെടുത്തില്ല
റാഞ്ചി:
ഝാർഖണ്ഡ് മുഖ്യമന്ത്രിയായി രഘുബർദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ ബിർസാ മുണ്ടാ ഫുട്‌ബോൾ മൈതാനത്ത് രാവിലെ 11.30യോടെയായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റി വയ്ക്കുകയായിരുന്നു.

ഝാർഖണ്ഡിൽ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ആദിവാസിയല്ലാത്ത ആളാണ് അമ്പത്തൊന്നുകാരനായ രഘുബർദാസ്. ബിജെപിയും സഖ്യകക്ഷികളായ എജെഎസ്‌യുവും ചേർന്ന് 81 -ൽ 42 സീറ്റുകൾ നേടിയാണ് ഝാർഖണ്ഡിൽ അധികാരമേറ്റത്.