ബംഗളൂരു സര്‍വ്വകലാശാല വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ് നിരസിച്ച് ദ്രാവിഡ്; പഠിച്ച് നേടിക്കോളാമെന്ന് മറുപടി

ഇന്ത്യന് ക്രിക്കറ്റിലെ വന്മതിലായ രാഹുല് ദ്രാവിഡ് ഓണററി ഡോക്ടറേറ്റ് ഡിഗ്രി നിരസിച്ചു. ബംഗളൂരു സര്വ്വകലാശാല വാഗാദാനം ചെയ്ത ഡോക്ടറേറ്റ് ആണ് ദ്രാവിഡ് പഠിച്ച് നേടിക്കോളാമെന്ന് പറഞ്ഞ് സ്നേഹപൂര്വ്വം നിരസിച്ചത്. കായിക രംഗത്തെക്കുറിച്ച് ഗവേഷണം നടത്തി സ്വയം ഡോക്ടറേറ്റ് സ്വന്തമാക്കിക്കൊള്ളാം എന്നായിരുന്നു ദ്രാവിഡ് സര്വ്വകലാശാലയെ അറിയിച്ചത്.
 | 

ബംഗളൂരു സര്‍വ്വകലാശാല വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ് നിരസിച്ച് ദ്രാവിഡ്; പഠിച്ച് നേടിക്കോളാമെന്ന് മറുപടി

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡ് ഓണററി ഡോക്ടറേറ്റ് ഡിഗ്രി നിരസിച്ചു. ബംഗളൂരു സര്‍വ്വകലാശാല വാഗാദാനം ചെയ്ത ഡോക്ടറേറ്റ് ആണ് ദ്രാവിഡ് പഠിച്ച് നേടിക്കോളാമെന്ന് പറഞ്ഞ് സ്‌നേഹപൂര്‍വ്വം നിരസിച്ചത്. കായിക രംഗത്തെക്കുറിച്ച് ഗവേഷണം നടത്തി സ്വയം ഡോക്ടറേറ്റ് സ്വന്തമാക്കിക്കൊള്ളാം എന്നായിരുന്നു ദ്രാവിഡ് സര്‍വ്വകലാശാലയെ അറിയിച്ചത്.

ബംഗളൂരു യൂണിവേഴ്സിറ്റി തന്നെയാണ് വാര്‍ത്താകുറിപ്പിലൂടെ ഈ വിവരം പുറത്തു വിട്ടത്. കര്‍ണ്ണാടക ഗവര്‍ണറും സര്‍വ്വകലാശാല ചാന്‍സലറുമായ വജുബായ് ആര്‍. വാല കഴിഞ്ഞ ദിവസമാണ് ദ്രാവിഡിന് ഓണററി ബിരുദം നല്‍കാനുള്ള തീരുമാനം അംഗീകരിച്ചത്. വെള്ളിയാഴ്ച ബിരുദദാന ചടങ്ങ് നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. മൂന്ന് പേരുകളായിരുന്നു ഗവര്‍ണറുടെ അംഗീകരത്തിനായി സര്‍വകലാശാല അയച്ചത്.

ദ്രാവിഡ് ഒഴികെയുള്ള മറ്റ് രണ്ട് പേരുടെ പേരുകള്‍ സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദ്രാവിഡ് വളര്‍ന്നതും പഠിച്ചതും ബംഗളൂരുവില്‍ ആയതു കൊണ്ടാണ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ ബംഗളൂരു സര്‍വ്വകലാശാല തീരുമാനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദ്രാവിഡ് ഇപ്പോള്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ പരിശീലകാനാണ്.