രാഹുലിന് യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ല: ദിഗ്‌വിജയ് സിങ്

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മൗനം ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്. പല നിർണായക വിഷയങ്ങളിലും രാഹുൽ പ്രതികരിക്കാത്തത് ശരിയല്ല. ജനങ്ങളെ വേണ്ടത്ര ആകർഷിക്കാനോ, യുവക്കാളെ പാർട്ടിയിലേയ്ക്ക് എത്തിക്കാനോ രാഹുലിന് കഴിയുന്നില്ല. കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുന്നതിനായി രാഹുൽ കൂടുതൽ ശ്രദ്ധ നേടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 | 

രാഹുലിന് യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ല: ദിഗ്‌വിജയ് സിങ്

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മൗനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്. പല നിർണായക വിഷയങ്ങളിലും രാഹുൽ പ്രതികരിക്കാത്തത് ശരിയല്ല. ജനങ്ങളെ വേണ്ടത്ര ആകർഷിക്കാനോ, യുവക്കാളെ പാർട്ടിയിലേയ്ക്ക് എത്തിക്കാനോ രാഹുലിന് കഴിയുന്നില്ല. കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുന്നതിനായി രാഹുൽ കൂടുതൽ ശ്രദ്ധ നേടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മികച്ച ഭരണം കാഴ്ചവെക്കാൻ യു.പി.എയ്ക്ക് കഴിഞ്ഞുവെങ്കിലും കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എന്നാൽ കോൺഗ്രസിന്റെ വീഴ്ചകൾ പെരുപ്പിച്ചുകാട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. രാഹുൽഗാന്ധിയുടെ നിലപാടുകൾ എന്തെന്നറിയാൻ രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചു. ദൗർഭാഗ്യവശാൽ 60 കഴിഞ്ഞ മോഡിയ്ക്ക് കഴിഞ്ഞതുപോലെ യുവാക്കളെ ആകർഷിക്കാൻ 44 വയസുള്ള രാഹുലിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.