രാഹുല്‍ ഗാന്ധിക്ക് ദ്വന്ദ വ്യക്തിത്വം, വിദേശ മനോഭാവം; പുതിയ വിവാദവുമായി പെണ്‍കുട്ടികളെ സംസ്‌കാരം പഠിപ്പിക്കണമെന്ന് പറഞ്ഞ എംഎല്‍എ

ബലാല്സംഗം ഇല്ലാതാകാന് പെണ്കുട്ടികളെ സംസ്കാരം പഠിപ്പിക്കണമെന്ന് പറഞ്ഞ എംഎല്എ രാഹുല് ഗാന്ധിക്കെതിരെ രംഗത്ത്.
 | 
രാഹുല്‍ ഗാന്ധിക്ക് ദ്വന്ദ വ്യക്തിത്വം, വിദേശ മനോഭാവം; പുതിയ വിവാദവുമായി പെണ്‍കുട്ടികളെ സംസ്‌കാരം പഠിപ്പിക്കണമെന്ന് പറഞ്ഞ എംഎല്‍എ

ബലാല്‍സംഗം ഇല്ലാതാകാന്‍ പെണ്‍കുട്ടികളെ സംസ്‌കാരം പഠിപ്പിക്കണമെന്ന് പറഞ്ഞ എംഎല്‍എ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത്. രാഹുലിന് ദ്വന്ദ വ്യക്തിത്വമാണെന്നും വിദേശ മനോഭവമുള്ള രാഹുലിന് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നുമാണ് ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ് പറഞ്ഞത്.

ദേശീയയുടെ അര്‍ത്ഥം മനസിലാകണമെങ്കില്‍ ദേശീയവാദികളുടെ അടുത്ത് രാഹുല്‍ ട്യൂഷന് പോകണം. ഹാഥ്‌റസിലേക്കുള്ള യാത്രയില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും ഇരട്ട വ്യക്തിത്വം മനസിലായതാണ്. യാത്രക്കിടെ ചിരിച്ചു കൊണ്ടു പോയ അവര്‍ ഇരയുടെ വീട്ടിലെത്തിയപ്പോള്‍ കരയുകയായിരുന്നുവെന്ന് സുരേന്ദ്ര സിങ് പറഞ്ഞു.

പെണ്‍കുട്ടികളെ സംസ്‌കാരം പഠിപ്പിക്കണമെന്ന ഇയാളുടെ പരാമര്‍ശത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസിന്റെ വൃത്തികെട്ട ആണ്‍ മേല്‍ക്കോയ്മാ മനോഭാവമാണ് ബിജെപി എംഎല്‍എയുടെ വാചകങ്ങളില്‍ ഉള്ളതെന്നാണ് രാഹുല്‍ പറഞ്ഞത്.