കര്‍ണാടകത്തില്‍ മതേതര സര്‍ക്കാരുണ്ടായതിന് പിന്നിലെ ബുദ്ധികേന്ദ്രം രാഹുല്‍ ഗാന്ധിയെന്ന് ഡികെ ശിവകുമാര്‍

കര്ണാടക തെരഞ്ഞെടുപ്പില് ബിജെപിയെ തോല്പ്പിച്ച് അധികാരം പിടിച്ചെടുക്കാന് നിര്ദേശം നല്കിയത് രാഹുല് ഗാന്ധിയാണെന്ന് കോണ്ഗ്രസ് കിംഗ് മേക്കര് ഡികെ ശിവകുമാര്. നാടകീയ രംഗങ്ങള്ക്കൊടുവിലായിരുന്നു ജെഡിഎസും-കോണ്ഗ്രസും സഖ്യ സര്ക്കാരുണ്ടാക്കാന് കര്ണാടകയില് തീരുമാനം എടുത്തത്. ഇതിന് നേതൃത്വം നല്കിയതാകട്ടെ കര്ണാടക കോണ്ഗ്രസിലെ കിംഗ് മേക്കര് എന്നറിയപ്പെടുന്ന ഡികെ ശിവകുമാറും. ജെഡിഎസിന് പിന്തുണ നല്കാന് നിര്ദേശിച്ച ബുദ്ധി ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധിയാണെന്നാണ് ഇപ്പോല് ഡികെ വെളിപ്പെടുത്തിയിരിക്കുന്നത്.
 | 

കര്‍ണാടകത്തില്‍ മതേതര സര്‍ക്കാരുണ്ടായതിന് പിന്നിലെ ബുദ്ധികേന്ദ്രം രാഹുല്‍ ഗാന്ധിയെന്ന് ഡികെ ശിവകുമാര്‍

ബംഗുളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത് രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് കിംഗ് മേക്കര്‍ ഡികെ ശിവകുമാര്‍. നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ജെഡിഎസും-കോണ്‍ഗ്രസും സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ കര്‍ണാടകയില്‍ തീരുമാനം എടുത്തത്. ഇതിന് നേതൃത്വം നല്‍കിയതാകട്ടെ കര്‍ണാടക കോണ്‍ഗ്രസിലെ കിംഗ് മേക്കര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാറും. ജെഡിഎസിന് പിന്തുണ നല്‍കാന്‍ നിര്‍ദേശിച്ച ബുദ്ധി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നാണ് ഇപ്പോല്‍ ഡികെ വെളിപ്പെടുത്തിയിരിക്കുന്നത്.

കേവല ഭൂരിപക്ഷം നേടാന്‍ 8 ലധികം സീറ്റുകള്‍ ആവശ്യമായിരുന്ന ബിജെപിയെ തന്ത്രപരമായ സഖ്യ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസും-ജെഡിഎസും മറികടക്കുകയായിരുന്നു. 48 മണിക്കൂര്‍ യെദിയൂരപ്പ ഭരിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവാതെ പുറത്ത് പോകേണ്ടി വരുകയായിരുന്നു. ബുധനാഴ്ച്ച ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ് ഡികെ ശിവകുമാര്‍.

മന്ത്രിസഭ സീറ്റുകള്‍ സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സിദ്ധരാമയ്യയുടെ മന്ത്രിസഭയിലെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. അധികാരമേറ്റെടുത്ത് തൊട്ടടുത്ത ദിവസം തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. കുതിക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള അമിത് ഷായുടെ നീക്കങ്ങള്‍ തിരിച്ചടിയാണ് കര്‍ണാടകയിലെ വിജയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.