തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ

ഹത്രാസിലേക്കുള്ള യാത്ര തടയാനുള്ള ശ്രമത്തില് രാഹുല് ഗാന്ധിയെ നിലത്ത് തള്ളിയിട്ട് യുപി പോലീസ്.
 | 
തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ

ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്ര തടയാനുള്ള ശ്രമത്തില്‍ രാഹുല്‍ ഗാന്ധിയെ നിലത്ത് തള്ളിയിട്ട് യുപി പോലീസ്. ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും പോകുന്നതിനിടെയാണ് ഗ്രേറ്റര്‍ നോയ്ഡയ്ക്ക് സമീപമാണ് സംഭവം. വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതോടെ നേതാക്കള്‍ കാല്‍നടയായി ഹത്രാസിലേക്ക് പോകാന്‍ തുനിഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇവരെ തടയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രാഹുലിനെ പിടിച്ചു തള്ളുകയായിരുന്നു.

വീണ്ടും നടക്കാന്‍ ആരംഭിച്ച രാഹുലിനെയും പ്രിയങ്കയെയും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ ആക്കിയിരിക്കുകയാണ്. തന്നെ പോലീസ് ലാത്തിക്ക് അടിച്ചെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാര്‍ക്ക് വഴി നടക്കാന്‍ പോലും ഈ രാജ്യത്ത് കഴിയില്ലേ എന്ന് പ്രധാനമന്ത്രി മോദിയോട് ചോദിക്കുകയാണ്. ഞങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞതിനാലാണ് നടക്കേണ്ടി വന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹത്രാസില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് യുപി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിര്‍ത്തികളില്‍ കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വീഡിയോയും ചിത്രങ്ങളും കാണാം

Posted by Najim Kochukalunk on Thursday, October 1, 2020

തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ തടയുന്നതിനിടെ രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് യുപി പോലീസ്; വീഡിയോ