‘മോഡി ബച്ചാവോ, പരസ്യം ചലാവോ’; മോഡിയെ ട്രോളി രാഹുല്‍ ഗാന്ധി

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിയുടെ ഫണ്ടില് പകുതിയിലേറെയും ചെലവാക്കിയത് പരസ്യത്തിനെന്ന് കണക്കുകള് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ ട്രോളി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്ത്തയോടൊപ്പം മോഡിയെ രക്ഷിക്കൂ, പരസ്യം നല്കൂവെന്നായിരുന്നു രാഹുലിന്റെ ട്രോള്. 2014-15 സാമ്പത്തിക വര്ഷം മുതല് 2018-19 വര്ഷം വരെ പദ്ധതിക്കായി അനുവദിച്ച തുകയില് 56 ശതമാനവും പബ്ലിസിറ്റിക്കാണ് വിനിയോഗിച്ചതെന്ന് കണക്കുകള് വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്ക്കും ജില്ലകള്ക്കുമായി 25 ശതമാനത്തില് താഴെ
 | 
‘മോഡി ബച്ചാവോ, പരസ്യം ചലാവോ’; മോഡിയെ ട്രോളി രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിയുടെ ഫണ്ടില്‍ പകുതിയിലേറെയും ചെലവാക്കിയത് പരസ്യത്തിനെന്ന് കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയോടൊപ്പം മോഡിയെ രക്ഷിക്കൂ, പരസ്യം നല്‍കൂവെന്നായിരുന്നു രാഹുലിന്റെ ട്രോള്‍. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വര്‍ഷം വരെ പദ്ധതിക്കായി അനുവദിച്ച തുകയില്‍ 56 ശതമാനവും പബ്ലിസിറ്റിക്കാണ് വിനിയോഗിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി 25 ശതമാനത്തില്‍ താഴെ മാത്രമാണ് വിതരണം ചെയ്തത്. 19 ശതമാനം ആദ്യഘട്ടത്തില്‍ വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

644 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 159 കോടി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി വിതരണം ചെയ്തത്. വാര്‍ഷിക കണക്കുകളാണ് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള്. രാജ്യത്തെ ലിംഗാനുപാതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനും പെണ്‍കുട്ടികളെക്കുറിച്ച് ജനങ്ങളുടെ മനഃസ്ഥിതി മാറുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. വനിതാ ശിശുക്ഷേമ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മാനുഷിക വിഭവ വികസന മന്ത്രാലയം തുടങ്ങിയവയ്ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല.

Modi Bachao,Advertisement Chalaohttps://www.thequint.com/news/india/truth-of-beti-bachao-beti-padhao-funds-spent-on-publicity

Posted by Rahul Gandhi on Tuesday, January 22, 2019

പാര്‍ലമെന്റിലെ ബിജെപി അംഗങ്ങളായ കപില്‍ പാട്ടീല്‍, ശിവ്കുമാര്‍ ഉഡാസി, ശിവസേനയിലെ സഞ്ജയ് യാദവ്, കോണ്‍ഗ്രസ് പ്രതിനിധി സുസ്മിത ദേവ്, തെലങ്കാന രാഷ്ട്ര സമിതി പ്രതിനിധി ഗുട്ട സുകേന്ദര്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ജനുവരി 4നാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം ഈ കണക്ക് പുറത്തുവിട്ടത്. പദ്ധതി പരാജയമാണോ എന്ന ചോദ്യത്തിന് രാജ്യത്തെ 640 ജില്ലകളിലും ഇത് നടപ്പാക്കുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. 2015ല്‍ ആദ്യഘട്ടത്തില്‍ 100 ജില്ലകളായിരുന്നു പദ്ധതിക്കായി പരിഗണിച്ചത്. 2016ല്‍ 61 ജില്ലകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തി.

പദ്ധതിയുടെ പരാജയത്തിന് കാരണം ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പണം പരസ്യത്തിനു മാത്രം ചെലവഴിക്കാതെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും വേണ്ട വിധത്തില്‍ ചെലവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.