പ്രതിഷേധവുമായി ദ്രാവിഡ പാര്‍ട്ടികള്‍; ഭാഷാ ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ

ആശയവിനിമയത്തിന് ഇംഗ്ലീഷോ ഹിന്ദിയോ മാത്രം ഉപയോഗിച്ചാല് മതിയെന്ന ഉത്തരവ് പിന്വലിച്ച് ദക്ഷിണ റെയില്വേ.
 | 
പ്രതിഷേധവുമായി ദ്രാവിഡ പാര്‍ട്ടികള്‍; ഭാഷാ ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈ: ആശയവിനിമയത്തിന് ഇംഗ്ലീഷോ ഹിന്ദിയോ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ. സ്റ്റേഷന്‍ മാസ്റ്റര്‍മാരും കണ്‍ട്രോള്‍ ഓഫീസും തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. ഹിന്ദി നിര്‍ബന്ധിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ഉത്തരവെന്ന് ഡിഎംകെ, ഡികെ, പിഎംകെ തുടങ്ങിയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

ജീവനക്കാര്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഭാഷ പ്രശ്‌നമായതു മൂലം രണ്ടു ട്രെയിനുകള്‍ മുഖാമുഖം വന്നതോടെയാണ് ദക്ഷിണ റെയില്‍വേ പുതിയ ഉത്തരവിറക്കിയത്. എന്നാല്‍ പ്രാദേശികമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ചെന്നൈ ഡിവിഷനു കീഴിലുള്ള സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്.

റെയില്‍വേ സിഗ്നലുകള്‍ തെറ്റാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ദക്ഷിണ റെയില്‍വേ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഗജാനന്‍ മല്യ പ്രതികരിച്ചത്.