ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കാന്‍ കോച്ചുകള്‍ നല്‍കുമെന്ന് റെയില്‍വേ

ഐസോലേഷന് വാര്ഡുകള് നിര്മിക്കാന് കോച്ചുകള് വിട്ടു നല്കാനൊരുങ്ങി റെയില്വേ
 | 
ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കാന്‍ കോച്ചുകള്‍ നല്‍കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കാന്‍ കോച്ചുകള്‍ വിട്ടു നല്‍കാനൊരുങ്ങി റെയില്‍വേ. കൊവിഡ് രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നാല്‍ വിദൂര മേഖലകളിലും ഗ്രാമങ്ങളിലും വാര്‍ഡുകളുടെയും ചികിത്സാ സംവിധാനങ്ങളുടെയും അപര്യാപ്തത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുക.

കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ എല്‍എച്ച്ബി കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡായി മാറ്റുന്ന പ്രവര്‍ത്തനങ്ങളാകും ഇനി നടക്കുക. കൊവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ റെയില്‍വേ യാത്രാ ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്.