മഴയ്ക്ക് ശമനം; ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈ നഗരത്തെ ദുരിതത്തിലാക്കിയ കനത്ത മഴയ്ക്ക് ശമനം. ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്കത്തെത്തുടര്ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പദേശങ്ങളില് നിന്ന് ആളുകളെ സുരക്ഷിത മേഖലയിലേക്ക് നീക്കുന്നതിനുള്ള നടപടികള് ഊര്ജ്ജിതമാക്കി. രക്ഷാപ്രവര്ത്തനത്തിന് രംഗത്തുള്ള സൈന്യത്തിനൊപ്പം വ്യോമസേനയും രംഗത്തെത്തി.
 | 
മഴയ്ക്ക് ശമനം; ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെന്നൈ: കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈ നഗരത്തെ ദുരിതത്തിലാക്കിയ കനത്ത മഴയ്ക്ക് ശമനം. ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത മേഖലയിലേക്ക് നീക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ള സൈന്യത്തിനൊപ്പം വ്യോമസേനയും രംഗത്തെത്തി. പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത മേഖലയിലേക്ക് നീക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി.

2000ത്തില്‍ അധികം പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. താമ്പരം, അശോക് നഗര്‍ മേഖലകളിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത്. 100 ലിറ്ററോളം കുടിവെള്ളവും 150 ഭക്ഷണപ്പൊതികളും വിമാന മാര്‍ഗം മേഖലയിലെത്തിച്ചു നല്‍കി. സെമ്പാരമ്പക്കം സംരക്ഷിത മേഖലയിലെ വെള്ളം തുറന്ന് വിടുമ്പോള്‍ വെള്ളക്കെട്ടിലാകാന്‍ സാധ്യതയുള്ള കോട്ടുപുരം മേഖല യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് രണ്ടാഴ്ചയായി ചെന്നൈയില്‍ കനത്ത മഴയ്ക്ക് കാരണമായത്. ചെന്നൈ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. നാശനഷ്ടങ്ങളേത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 500 കോടി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 5000 പേരെ ഇതുവരെ ഒഴിപ്പിച്ചു. നവംബര്‍ 9 മുതല്‍ മഴക്കെടുതിയില്‍ 71 പേരാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത്.