രജനികാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും? തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നീക്കമെന്ന് സൂചന

രജനികാന്ത് വരുന്ന ഏപ്രിലില് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന.
 | 
രജനികാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും? തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നീക്കമെന്ന് സൂചന

ചെന്നൈ: രജനികാന്ത് വരുന്ന ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. ഏപ്രില്‍ 14ന് ശേഷം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളായ തമിഴരുവി മണിയന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം സംസ്ഥാന ജാഥ നടത്താനാണ് പദ്ധതി. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

എഐഎഡിഎംകെയില്‍ നിന്ന് പ്രധാനപ്പെട്ട നേതാക്കള്‍ രജനിക്കൊപ്പം എത്തുമെന്നാണ് സൂചന. ഓഗസ്റ്റിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം. സെപ്റ്റംബറില്‍ രജനി സംസ്ഥാന ജാഥ നടത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും തമിഴരുവി മണിയന്‍ പറഞ്ഞു. പാട്ടാളി മക്കള്‍ കക്ഷി രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുമെന്നും വിവരമുണ്ട്.

നിലവില്‍ ബിജെപിക്കും എഐഎഡിഎംകെയ്ക്കും ഒപ്പം ചേര്‍ന്നാണ് പിഎംകെ പ്രവര്‍ത്തിക്കുന്നത്. രജനി പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആ പാര്‍ട്ടിയില്‍ ലയിക്കുമെന്ന് പുതിയ നീതി പാര്‍ട്ടി നേതാവ് എസി ഷണ്‍മുഖം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെ ആണ് ലക്ഷ്യമെന്നതിനാല്‍ ബിജെപിയുടെ പിന്തുണയും രജനിയുടെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.