ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള് കരിഞ്ഞുപോയ നിലയിലാണെന്ന് ഡോക്ടര്മാര് നേരത്തെ വ്യക്തമാക്കിയിരുന്നു.
 | 
ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി

ജയ്പുര്‍: ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി. രാജസ്ഥാന്‍ സ്വദേശികളായ 15പേര്‍ക്കാണ് കാഴ്ച്ച ഭാഗികമായി നഷ്ടമായിരിക്കുന്നത്. സൂര്യഗ്രഹണം നേരിട്ട് നോക്കിയതിന് പിന്നാലെ ഇവരുടെ കാഴ്ച്ചയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നു. ഇവരുടെ കാഴ്ച്ച പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 26നാണ് വലയ സൂര്യഗ്രഹണം ഉണ്ടായത്. സൂര്യഗ്രഹണ സമയത്ത് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ആകാശത്തേക്ക് നോക്കരുതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കാഴ്ച്ച നഷ്ട്ടപ്പെട്ടവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ചാല്‍ സോളാര്‍ റെറ്റിനൈറ്റിസ് എന്ന വൈകല്യമാണ് സംഭവിക്കുക.

ജയ്പുരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 15 പേര്‍ക്കും സോളാര്‍ റെറ്റിനൈറ്റിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വൈകല്യത്തിന് നിലവില്‍ പ്രത്യേകം ചികിത്സയില്ല. ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന ചികിത്സാരീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഈ ചികിത്സയിലൂടെ കാഴ്ച്ച പൂര്‍ണമായും തിരികെ ലഭിക്കില്ലെന്നും ഡോക്ട്ര്‍മാര്‍ പറയുന്നു.