കട്ടൗട്ടില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയതിന് രജനീകാന്തിന് കോടതി നോട്ടീസ്

തന്റെ കട്ടൗട്ടുകളും ബാനറുകളും ഫ്ളക്സുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്താരം രജനീകാന്തിന് കോടതിയുടെ നോട്ടീസ്. ബംഗളൂരുവിലെ ഒരു സിവില് കോടതിയാണ് രജനീകാന്തിന് നോട്ടീസ് അയക്കാന് ഉത്തരവിട്ടത്. ഫ്ളക്സുകളുടെ മേല് പാലഭിഷേകം പോലുളളവ നടത്തരുതെന്ന് ആവശ്യപ്പെടണമെന്നും കോടതി നിര്ദേശിച്ചു. ഇത് സമത്വത്തിന്റെയും നീതിയുടെയും പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈമാസം 26ന് സാമൂഹ്യപ്രവര്ത്തകനായ ഡോ.ഐ.എം.എസ്. മണിവണ്ണന് സമര്പ്പിച്ച ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്.
 | 

കട്ടൗട്ടില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയതിന് രജനീകാന്തിന് കോടതി നോട്ടീസ്

ബംഗളൂരൂ: തന്റെ കട്ടൗട്ടുകളും ബാനറുകളും ഫ്‌ളക്‌സുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍താരം രജനീകാന്തിന് കോടതിയുടെ നോട്ടീസ്. ബംഗളൂരുവിലെ ഒരു സിവില്‍ കോടതിയാണ് രജനീകാന്തിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഫ്‌ളക്‌സുകളുടെ മേല്‍ പാലഭിഷേകം പോലുളളവ നടത്തരുതെന്ന് ആവശ്യപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് സമത്വത്തിന്റെയും നീതിയുടെയും പ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈമാസം 26ന് സാമൂഹ്യപ്രവര്‍ത്തകനായ ഡോ.ഐ.എം.എസ്. മണിവണ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

രജനീകാന്തിന് പത്മവിഭൂഷണ്‍ സമ്മാനിക്കുന്ന വേളയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് 28ന് 56 പേര്‍ക്ക് രാഷ്ട്രപതി പത്മ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. രജനീകാന്തും പ്രിയങ്കചോപ്രയും സാനിയ മിര്‍സയും അടക്കമുളളവര്‍ക്ക് അടുത്തമാസം നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. രജനീകാന്തിന്റെ ഫ്‌ളക്‌സുകള്‍ക്ക് മേല്‍ അഭിഷേകം ചെയ്യാനായി വന്‍ തോതില്‍ പാല്‍ പാഴാക്കിക്കളയുന്നുവെന്ന് ഹര്‍ജിക്കാരനായ മണിവണ്ണന്‍ ചൂണ്ടിക്കാട്ടി. ആ പാല്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

രാജ്യത്ത് ധാരാളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. പട്ടിണി മൂലമാണിത്. ആ പാല്‍ ആ കുട്ടികള്‍ക്ക് നല്‍കാനും അദ്ദേഹം ആവശ്യപ്പെടുന്നു. പാല്‍ പാഴാക്കരുതെന്ന് രജനീകാന്ത് തന്റെ ആരാധകരോട് നിര്‍ദേശിക്കണമെന്നും മണിവണ്ണന്‍ ആവശ്യപ്പെടുന്നു. താരത്തിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യും മുമ്പ് പാലഭിഷേകം പതിവാണ്. കേസിന്റെ തുടര്‍വാദം അടുത്ത മാസം പതിനൊന്നിന് നടക്കും.