രാജ്‌കോട്ടിലെ മോഡി ക്ഷേത്രം പൊളിച്ചുനീക്കി

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേത്രം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ക്ഷേത്രത്തെക്കുറിച്ച് മോഡി പ്രകടപ്പിച്ച അഭിപ്രായത്തെ തുടർന്നായിരുന്നു നടപടി. മോഡി പ്രതിഷ്ഠ സ്ഥാപിച്ചതിൽ തന്നെ ഞെട്ടിച്ചുവെന്നും നീക്കം ചെയ്യണമെന്നും മോഡി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് സംഘാടകർ മോഡിയെ മാറ്റി ഭാരത മാതാവിനെ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ ബിജെപി നേതൃത്വം എതിർത്തതിനെ തുടർന്നാണ് ക്ഷേത്രം പൊളിച്ചു മാറ്റിയത്. രണ്ട് വർഷം കൊണ്ടാണ് ക്ഷേത്രം നിർമ്മാണം പൂർത്തിയായത്. രമേഷ് ഉൻഹാദ് എന്നയാളാണ് നിർമ്മാണ ചെലവുകൾ വഹിച്ചത്. മോഡിയുടെ വിഗ്രഹത്തിനു
 | 

രാജ്‌കോട്ടിലെ മോഡി ക്ഷേത്രം പൊളിച്ചുനീക്കി
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേത്രം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ക്ഷേത്രത്തെക്കുറിച്ച് മോഡി പ്രകടപ്പിച്ച അഭിപ്രായത്തെ തുടർന്നായിരുന്നു നടപടി. മോഡി പ്രതിഷ്ഠ സ്ഥാപിച്ചതിൽ തന്നെ ഞെട്ടിച്ചുവെന്നും നീക്കം ചെയ്യണമെന്നും മോഡി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് സംഘാടകർ മോഡിയെ മാറ്റി ഭാരത മാതാവിനെ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ ബിജെപി നേതൃത്വം എതിർത്തതിനെ തുടർന്നാണ് ക്ഷേത്രം പൊളിച്ചു മാറ്റിയത്.

രാജ്‌കോട്ടിലെ മോഡി ക്ഷേത്രം പൊളിച്ചുനീക്കി
രണ്ട് വർഷം കൊണ്ടാണ് ക്ഷേത്രം നിർമ്മാണം പൂർത്തിയായത്. രമേഷ് ഉൻഹാദ് എന്നയാളാണ് നിർമ്മാണ ചെലവുകൾ വഹിച്ചത്. മോഡിയുടെ വിഗ്രഹത്തിനു മാത്രമായി 1.65 ലക്ഷം രൂപ ചെലവായെന്ന് ഉൻഹാദ് പറയുന്നു. ആരാധകർ മോഡിയെ രണ്ടാം വല്ലഭായി പട്ടേലായാണ് കണക്കാക്കുന്നതെന്നും ഉൻഹാദ് കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഗുജറാത്ത് കൃഷിമന്ത്രി മോഹൻഭായ് കല്യാൺഭായ് കുന്ദരിയ നാളെ നിർവഹിക്കാനിരുന്നതാണ്.