സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് അന്തരിച്ചു

സമാജ് വാദി പാര്ട്ടിയുടെ മുന് നേതാവും രാജ്യസഭാംഗവുമായ അമര് സിങ് അന്തരിച്ചു.
 | 
സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസായിരുന്നു. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെയാണ് മരണം. മാര്‍ച്ചില്‍ വൃക്കസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയക്കായാണ് അമര്‍ സിങ് സിംഗപ്പൂരിലേക്ക് പോയത്.

2008ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ അമര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടിയാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയത്. എസ്പി ഇതോടെ യുപിഎ സര്‍ക്കാരിന്റെ ഭാഗമായി. 2010 അമര്‍ സിങ്ങിനെയും ശിഷ്യ ജയപ്രദയെയും പാര്‍ട്ടി പുറത്താക്കി. മുലായം സിങ് ആയിരുന്നു അന്ന് പാര്‍ട്ടി നേതാവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.

പിന്നീട് 2016ല്‍ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും ഒരു വിഭാഗത്തിന്റെയും എതിര്‍പ്പുണ്ടായിട്ടും സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ രാജ്യസഭയിലേക്ക് വിജയിച്ചു. അതേ വര്‍ഷം തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരികെ പ്രവേശിക്കുകയും ചെയ്തിരുന്നു.