രാമസേതുവില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍

ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില് പാക് കടലിടുക്കിലെ രാമസേതുവില് കൂടുതല് ഗവേഷണങ്ങള്ക്കൊരുങ്ങി ഇന്ത്യന് ചരിത്ര ഗവേഷണ കൗണ്സില് (ഐസിഎച്ച്ആര്). രാമസേതു പ്രകൃതിദത്തമാണോ അതോ മനുഷ്യനിര്മിതമാണോ എന്ന് കണ്ടെത്താനാണ് പഠനം. ഇതിനായി 20ഓളം ഗവേഷകരാണ് എത്തുന്നത്. ഇവര്ക്ക് സമുദ്രത്തിനടിയിലുള്ള പുരാവസ്തു പര്യവേഷണത്തിന് പരിശീലനം നല്കും.
 | 

രാമസേതുവില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ പാക് കടലിടുക്കിലെ രാമസേതുവില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍). രാമസേതു പ്രകൃതിദത്തമാണോ അതോ മനുഷ്യനിര്‍മിതമാണോ എന്ന് കണ്ടെത്താനാണ് പഠനം. ഇതിനായി 20ഓളം ഗവേഷകരാണ് എത്തുന്നത്. ഇവര്‍ക്ക് സമുദ്രത്തിനടിയിലുള്ള പുരാവസ്തു പര്യവേഷണത്തിന് പരിശീലനം നല്‍കും.

പദ്ധതിക്ക് ധനസഹായത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്. പുരാവസ്തു വകുപ്പിന് കീഴിലുള്ള വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും നിന്ന് തെരഞ്ഞെടുത്തവരെയാണ് പഠനത്തിന് നിയോഗിക്കുക. രാമസേതുവില്‍ ഇതുവരെ നടത്തിയ പഠനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും രാമസേതുവിനെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങള്‍ ലഭിക്കാനാണ് പഠനമെന്നും ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ പ്രോ.എസ്.സുദര്‍ശന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ 2007ല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമസേതും സ്വയം രൂപപ്പെട്ടതാണെന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീരാമനും വാനരസേനയും ലങ്കയിലേക്ക് പോകാന്‍ സൃഷ്ടിച്ചതെന്ന് രാമായണത്തില്‍ പറയുന്ന രാമസേതു രാമായണ കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥാപിക്കാനുള്ള നീക്കത്തിന് ഹിന്ദു സംഘടനകളുടെ പിന്തുണയുമുണ്ട്. രാമസേതു നശിക്കുമെന്ന വാദം ഉയര്‍ത്തിയാണ് കപ്പല്‍ ഗതാഗതം കൂടുതല്‍ എളുപ്പമാക്കാവുന്ന സേതു സമുദ്രം പദ്ധതിയെ സംഘടനകള്‍ എതിര്‍ക്കുന്നത്.