രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നു; പൊതുജനാവശ്യത്തെ തുടര്‍ന്നെന്ന് കേന്ദ്രം

രാമാനന്ദ് സാഗര് സംവിധാനം ചെയ്ത രാമായണം ടെലിവിഷന് സീരിയല് ദൂരദര്ശനില് വീണ്ടും എത്തുന്നു.
 | 
രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നു; പൊതുജനാവശ്യത്തെ തുടര്‍ന്നെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം ടെലിവിഷന്‍ സീരിയല്‍ ദൂരദര്‍ശനില്‍ വീണ്ടും എത്തുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 28 ശനിയാഴ്ച മുതല്‍ ദിവസവും രണ്ട് നേരമായിരിക്കും സംപ്രേഷണം. പൊതുജനാവശ്യത്തെ തുടര്‍ന്നാണ് ഇതെന്നാണ് മന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ ന്യായീകരിക്കുന്നത്. ഡിഡി നാഷണല്‍ ചാനലിലായിരിക്കും സംപ്രേഷണം.

1987-88 കാലയളവില്‍ സംപ്രേഷണം ചെയ്ത സീരിയല്‍ 33 വര്‍ഷത്തിന് ശേഷമാണ് പുനഃസംപ്രേഷണത്തിന് ഒരുങ്ങുന്നത്. കൊറോണ ബാധയെത്തുടര്‍ന്ന് രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാമാനന്ദ് സാഗറിന്റെ രാമായണം, ബി.ആര്‍.ചോപ്രയുടെ മഹാഭാരതം തുടങ്ങിയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്.

എന്നാല്‍ ഇവ മാത്രം പോര, ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളായ ശക്തിമാന്‍, ജംഗിള്‍ ബുക്ക് തുടങ്ങിയവയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ദിവസവും രാവിലെ 9 മുതല്‍ 10 വരെയും രാത്രി 9 മുതല്‍ 10 വരെയുമായിരിക്കും രാമായണം സംപ്രേഷണം ചെയ്യുക.