‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച് പ്രശസ്തനായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച് പ്രശസ്തനായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുമയും ശരീരവേദനയും ഉണ്ടായതിനെ തുടര്‍ന്ന് അത്താവാലെ തന്നെ പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് പുറത്തു വന്നത്. ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അത്താവാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ബോളിവുഡ് നടി പായല്‍ ഘോഷ് അംഗമായത് ഇന്നലെയായിരുന്നു. അത്താവാലെയാണ് നടിയെ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഈ പരിപാടിക്ക് ശേഷമാണ് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. ചടങ്ങില്‍ പങ്കെടുത്ത പായല്‍ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വരും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.