പത്മ പുരസ്‌കാരം വേണ്ടെന്ന് രാംദേവും ശ്രീ ശ്രീയും

ത്മ പുരസ്കാരം വേണ്ടെന്ന് യോഗ ഗുരു ബാബാ രാംദേവും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറും. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിലാണ് പത്മ പുരസ്കാരത്തിന് തന്നെ നിർദേശിക്കരുതെന്ന് രാംദേവ് സർക്കാറിനോട് അറിയിച്ചത്.
 | 

പത്മ പുരസ്‌കാരം വേണ്ടെന്ന് രാംദേവും ശ്രീ ശ്രീയും
ന്യൂഡൽഹി:
പത്മ പുരസ്‌കാരം വേണ്ടെന്ന് യോഗ ഗുരു ബാബാ രാംദേവും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറും. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അയച്ച കത്തിലാണ് പത്മ പുരസ്‌കാരത്തിന് തന്നെ നിർദേശിക്കരുതെന്ന്  രാംദേവ് സർക്കാറിനോട് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് പുരസ്‌കാരം നിരസിക്കുന്നതായി രവിശങ്കർ അറിയിച്ചത്. പുരസ്‌കാരത്തിന് പരിഗണിച്ചതിൽ നന്ദിയുണ്ടെന്നും എന്നാൽ തന്നേക്കാൾ, യോഗ്യരായ മറ്റാർക്കെങ്കിലും പുരസ്‌കാരം നൽകണമെന്നും രവിശങ്കർ പറഞ്ഞു.

പത്മ വിഭൂഷണിന് രാംദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരെ കൂടാതെ മാതാ അമൃതാനന്ദമയിയും മറ്റു ആത്മീയ നേതാക്കളും പത്മ പുരസ്‌കാര പട്ടികയിൽ ഇടം പിടിച്ചതായി വാർത്തയുണ്ടായിരുന്നു. പുരസ്‌കാരത്തിന് അർഹരായവരെ ഇന്ന് പ്രഖ്യാപിക്കും.