Wednesday , 12 December 2018
Kalyan
News Updates

കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ രാം ജേഠ്മലാനി സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി. ഗവര്‍ണറുടേത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്ന് ജേഠ്മലാനി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് അദ്ദേഹം സമീപിച്ചത്. തന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യമുന്നയിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് നല്‍കിയ സമാന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നാളെ പത്ത് മണിക്ക് ജസ്റ്റിസ് എ.കെ.സിക്രിയുടെ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്കെതിരായല്ല, ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേതെന്ന് ജേഠ്മലാനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടപടിയിലൂടെ ഗവര്‍ണര്‍ ഭരണഘടനയെ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

 

DONT MISS