റാണു മോണ്‍ഡലിന് ബോളിവുഡുമായി നേരത്തേ ബന്ധം; വെളിപ്പെടുത്തി ഗായിക

റാണു മോന്ഡലിന് ബോളിവുഡുമായി നേരത്തേ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്.
 | 
റാണു മോണ്‍ഡലിന് ബോളിവുഡുമായി നേരത്തേ ബന്ധം; വെളിപ്പെടുത്തി ഗായിക

മുംബൈ: സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ റാണു മോന്‍ഡലിന് ബോളിവുഡുമായി നേരത്തേ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബോളിവുഡ് താരം ഫിറോസ് ഖാനുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റാണു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞത്. ഫിറോസ് ഖാന്റെ പാചകക്കാരനായിരുന്നു തന്റെ ഭര്‍ത്താവെന്ന് റാണു വെളിപ്പെടുത്തി. തങ്ങളെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു കണക്കാക്കിയിരുന്നതെന്നും റാണു പറഞ്ഞു.

ഫുട്പാത്തിലായിരുന്നില്ല, നല്ല കുടുംബത്തിലായിരുന്നു താന്‍ ജനിച്ചത്. ആറ് മാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കൡല്‍ നിന്ന് വേര്‍പിരിഞ്ഞു. വിവാഹത്തിന് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് ചേക്കേറി. മുംബൈയില്‍ തന്റെ ഭര്‍ത്താവ് ഫിറോസ് ഖാന്റെ പാചകക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഫര്‍ദീന്‍ അക്കാലത്ത് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മുംബൈയില്‍ ഒരു വീട് സ്വന്തമാക്കുന്നതിനെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ആറ് പാട്ടുകളോളം താന്‍ ഇതുവരെ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. ഇവിടത്തെ സൗകര്യങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതിനായി കൊല്‍ക്കത്തയില്‍ നിന്ന് സ്ഥിരം യാത്ര ചെയ്യുകയെന്നത് ബുദ്ധിമുട്ടാണെന്നും ഇവിടെ ഒരു വീടെന്നത് നല്ല കാര്യമാണെന്നും അവര്‍ പറഞ്ഞു.