എഐബി നോക്കൗട്ട്: അർജുൻ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ദീപിക പദുക്കോൺ എന്നിവർക്കെതിരെ പുതിയ കേസ്

എഐബി നോക്കൗട്ട് കോമഡി പരിപാടിക്കിടെ അശ്ലീല ഭാഷ പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻമാരായ അർജുൻ കപൂർ, രൺവീർ സിങ്, സംവിധായകനായ കരൺ ജോഹർ, ദീപിക പദുക്കോൺ എന്നിവർക്കെതിരെ പുതിയ കേസ്. അശ്ലീല പരാമർശമടങ്ങിയ ഷോയുടെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിന് പൂനെ പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസിൽ എഫ്.ഐ. ആർ രജിസ്്റ്റർ ചെയ്തു. ഡിസംബറിൽ മുംബൈയിലെ ഒരു സ്റ്റേഡിയത്തിൽ വച്ച് നടത്തിയ പരിപാടി 4000 പേരാണ് കാണികളായുണ്ടാത്, തുടർന്ന് ചാനലിലൂടെയും യൂട്യുബിലൂടെയും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
 | 

എഐബി നോക്കൗട്ട്: അർജുൻ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ദീപിക പദുക്കോൺ എന്നിവർക്കെതിരെ പുതിയ കേസ്
മുംബൈ: എഐബി നോക്കൗട്ട് കോമഡി പരിപാടിക്കിടെ അശ്ലീല ഭാഷ പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻമാരായ അർജുൻ കപൂർ, രൺവീർ സിങ്, സംവിധായകനായ കരൺ ജോഹർ, ദീപിക പദുക്കോൺ എന്നിവർക്കെതിരെ പുതിയ കേസ്. അശ്ലീല പരാമർശമടങ്ങിയ ഷോയുടെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിന് പൂനെ പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസിൽ എഫ്.ഐ. ആർ രജിസ്്റ്റർ ചെയ്തു. ഡിസംബറിൽ മുംബൈയിലെ ഒരു സ്റ്റേഡിയത്തിൽ വച്ച് നടത്തിയ പരിപാടി 4000 പേരാണ് കാണികളായുണ്ടാത്, തുടർന്ന് ചാനലിലൂടെയും യൂട്യുബിലൂടെയും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

യുട്യൂബിൽ വൈറലായ വീഡിയോ നാലുദിവസം കൊണ്ട് നാൽപതുലക്ഷം പേരാണ് കണ്ടത്. അതേസമയം, താരങ്ങൾ മാപ്പുപറഞ്ഞില്ലെങ്കിൽ അവരുടെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശിവസേനയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാറും വ്യക്തമാക്കി.

പരിപാടിയുടെ വീഡിയോ കൾച്ചറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പരിശോധിച്ചതിന് ശേഷം അശ്ലീലം പ്രയോഗം നടത്തിയതായി തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വിനോദ് താവ്‌ദെ പറഞ്ഞിരുന്നു. എ.ഐ.ബി നോക്കൗട്ട് എന്ന പേരിൽ അരങ്ങേറിയ പരിപാടിയിൽ സർവത്ര അശ്ലീലമാണെന്നാരോപിച്ച് ബ്രഹ്മൺ എക്ദ സേവാ പ്രസിഡന്റ് അഖിലേഷ് തിവാരിയാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്. നാല് പേജുള്ള പരാതിയിൽ താരങ്ങൾക്ക് പുറമെ സംഘാടകർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മോശമായതും ലൈംഗിക ചുവയുള്ളതുമായ സംഭാഷണങ്ങളാണ് പരിപാടിയിൽ നടത്തിയിരുന്നതെന്ന് പരാതിക്കാരൻ പറയുന്നു. ഇന്ത്യൻ യുവത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് കരൺ ജോഹറും നടൻമാരും നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹ, ദീപിക പദുകോൺ, ആലിയ ഭട്ട്, സഞ്ജയ് കപൂർ എന്നിവരും പരിപാടി കാണാൻ എത്തിയിരുന്നു.