മയക്കുമരുന്ന് നല്‍കി ബലാത്സംഗം, വീഡിയോ പകര്‍ത്തിയത് അമ്മ; നാല് ലക്ഷം രൂപ തട്ടിയെടുത്തു

ഭക്ഷണത്തില് മയക്കുമരുന്ന് കലര്ത്തി ബോധരഹിതയാക്കിയ ശേഷം പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
 | 
മയക്കുമരുന്ന് നല്‍കി ബലാത്സംഗം, വീഡിയോ പകര്‍ത്തിയത് അമ്മ; നാല് ലക്ഷം രൂപ തട്ടിയെടുത്തു

റാഞ്ചി: യുവതിയെ മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കി ബലാത്സംഗം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അറസ്റ്റിലായ യുവാവിന്റെ കുടുംബവും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലാണ് സംഭവം. യുവതിയുടെ കാമുകന്‍ തന്നെയാണ് പണം തട്ടിയെടുത്തിരിക്കുന്നത്.

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രതിയുടെ അമ്മ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് നാല് ലക്ഷം രൂപ കൈക്കലാക്കി. പ്രതികള്‍ എല്ലാവരുടെയും പങ്കിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു.

യുവതിയുടെ കുടുംബത്തിന്റെ ഭൂമി വിറ്റ വകയില്‍ കിട്ടിയ നാല് ലക്ഷം രൂപ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. നാല് ലക്ഷം രൂപയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യുവതി നടന്ന സംഭവങ്ങള്‍ പിതാവിനോട് പറഞ്ഞു. ഇതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും.