കൊറോണ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്; വായ്പകള്‍ക്ക് 3 മാസത്തെ മോറട്ടോറിയം

കോറോണ പടര്ന്നു പിടിക്കുന്ന സാഹചര്യത്തില് പലിശനിരക്കുകള് വെട്ടിക്കുറച്ച് റിസര്വ് ബാങ്ക്. റിപ്പോ നിരക്ക് 0.75 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി മാറി. ഇതോടെ ഭവന, വാഹന വായ്പകളുടെ നിരക്കുകള് കുറയും. കേന്ദ്രസര്ക്കാര് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്വ് ബാങ്ക് നിരക്കുകള് വെട്ടിക്കുറച്ചിരിക്കുന്നത്.
 | 
കൊറോണ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്; വായ്പകള്‍ക്ക് 3 മാസത്തെ മോറട്ടോറിയം

ന്യൂഡല്‍ഹി: കോറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 0.75 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി മാറി. ഇതോടെ ഭവന, വാഹന വായ്പകളുടെ നിരക്കുകള്‍ കുറയും. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

ക്യാഷ് റിസര്‍വ് റേഷ്യോ ഒരു ശതമാനം കുറച്ച് മൂന്ന് ശതമാനമാക്കി. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നീക്കം. 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

രോഗവ്യാപനം ജിഡിപിയെ ദോഷകരമായി ബാധിക്കും. നാണയപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിരക്കിലായിരിക്കുമെങ്കിലും മുമ്പുണ്ടാകാത്ത പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.