റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

നേരത്തെ റിസര്വ് ഗവര്ണറായിരുന്ന ഊര്ജിത് പട്ടേലിനൊപ്പം രാജിവെക്കാന് സാധ്യത കല്പ്പിക്കപ്പെട്ടിരുന്നതായാളാണ് വിരാല് ആചാര്യ
 | 
റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. വിരാലിന് കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. നേരത്തെ റിസര്‍വ് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിനൊപ്പം രാജിവെക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതായാളാണ് വിരാല്‍ ആചാര്യ. ഇപ്പോള്‍ കാലാവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് രാജി.

2017ലാണ് റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറായി വിരാല്‍ നിയമതിനാവുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്നു അദ്ദേഹം. മോഡി സര്‍ക്കാരുമായി ഊര്‍ജിത് പട്ടേലിന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സമയത്ത് ഊര്‍ജിത് പട്ടേലിനൊപ്പം നിലകൊണ്ട വ്യക്തികൂടിയാണ് വിരാല്‍.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് വിരാല്‍ തിരികെ പോകുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. രാജിവെക്കാനുണ്ടായ കാരണമെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വിരാലിനെ കൂടാതെ എന്‍.എസ്.വിശ്വനാഥന്‍, ബി.പി.കണുങ്കോ, മഹേഷ് കുമാര്‍ എന്നിവരാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറ്റു ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍.