റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; സ്വര്‍ണ്ണ വായ്പകള്‍ക്ക് കൂടുതല്‍ പണം ലഭിക്കും

റിപ്പോ നിരക്കില് മാറ്റം വരുത്താതെ റിസര്വ് ബാങ്ക്.
 | 
റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; സ്വര്‍ണ്ണ വായ്പകള്‍ക്ക് കൂടുതല്‍ പണം ലഭിക്കും

ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം 1.15 ശതമാനം റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് 3.3 ശതമാനത്തില്‍ തുടരും. സ്വര്‍ണ്ണപ്പണയ വായ്പകളില്‍ കൂടുതല്‍ തുക നല്‍കാനും നിര്‍ദേശമുണ്ട്.

കാര്‍ഷികേതര സ്വര്‍ണ്ണ വായ്പകളില്‍ വിലയുടെ 75 ശതമാനം വരെയായിരുന്നു ഇതുവരെ നല്‍കിയിരുന്നത്. ഇത് 90 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഈ ഇളവ് തുടരുമെന്നും വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു കൊണ്ട് റിസര്‍വ് ബാങ്ക് അറിയിച്ചു.