ചെക്കുകൾ മാറുമ്പോൾ വിവരം അറിയിക്കണം: ആർ.ബി.ഐ

ചെക്കുകൾ മാറുമ്പോൾ അക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആർ.ബി.ഐയുടെ നിർദേശം. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
 | 
ചെക്കുകൾ മാറുമ്പോൾ വിവരം അറിയിക്കണം: ആർ.ബി.ഐ

 

മുംബൈ: ചെക്കുകൾ മാറുമ്പോൾ അക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആർ.ബി.ഐയുടെ നിർദേശം. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾ കൈമാറുമ്പോൾ അക്കൗണ്ട് ഉടമയെ ഫോൺ വിളിച്ച് സ്ഥിരീകരിക്കണമെന്നും നിർദേശമുണ്ട്.

നിലവിൽ എടിഎം വഴി പണം പിൻവലിക്കുമ്പോൾ മാത്രമാണ് ബാങ്കുകൾ എസ്എംഎസ് അയയ്ക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളിൽ തുകയ്ക്കുള്ള എല്ലാ ചെക്കുകളും അൾട്രാ വൈലറ്റ് ലൈറ്റിൽ പരിശോധിക്കണം. അഞ്ച് ലക്ഷത്തിന് മുകളിലുള്ളതാണ് ചെക്ക് എങ്കിൽ വ്യത്യസ്ത രീതികളിൽ സ്ഥിരീകണം നടത്തണമെന്നും ആർ ബി ഐയുടെ വിഞ്ജാപനത്തിൽ പറയുന്നു. എസ്എംഎസ്, നേരിട്ടുള്ള ഫോൺ വിളി എന്നിവയിലൂടെ യഥാർത്ഥ ഇടപാടാണോയെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശമെന്ന് ആർ.ബി.ഐ വ്യക്തമാക്കി.

സുരക്ഷിതത്വം കണക്കിലെടുത്ത് അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പർ, ഒപ്പ്, ചെക്കിന്റെ നമ്പറുകൾ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കണമെന്നും ആർബിഐ നിർദേശിക്കുന്നു.