മുത്തച്ഛന്റെ കോടികളുടെ സ്വത്ത് വിവരം അറിയാതെ ദരിദ്രജീവിതം; ഒരു വടാപാവ് കച്ചവടക്കാരൻ കോടീശ്വരനായ കഥ

ജീവിതം പച്ചപിടിക്കാൻ അധികം സമയം വേണ്ടെന്നാണ് പണ്ടുള്ളവർ പറയാറ്. അത്തരത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ജീവിതം തന്നെ മാറിയ ആളാണ് മുംബൈ ഉൽസംദാർ സ്വദേശി പ്രേം തേജ്മാൽ ഗുരുദാസനി (42). വടാപാവ് വിറ്റു കിട്ടിയിരുന്ന തുഛമായ വരുമാനം കൊണ്ട് ജീവിക്കാൻ വയ്യാതായപ്പോൾ തേജ്മാലിന്റെ ഭാര്യ രണ്ടു കുട്ടികളുമായി മൂന്ന് കൊല്ലം മുമ്പ് വീട് വിട്ടുപോയിരുന്നു. അന്ന് തേജ്മാൽ ദിവസം 150 രൂപ വരുമാനം ലഭിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.
 | 

മുത്തച്ഛന്റെ കോടികളുടെ സ്വത്ത് വിവരം അറിയാതെ ദരിദ്രജീവിതം; ഒരു വടാപാവ് കച്ചവടക്കാരൻ കോടീശ്വരനായ കഥ

മുംബൈ: ജീവിതം പച്ചപിടിക്കാൻ അധികം സമയം വേണ്ടെന്നാണ് പണ്ടുള്ളവർ പറയാറ്. അത്തരത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ജീവിതം തന്നെ മാറിയ ആളാണ് മുംബൈ ഉൽസംദാർ സ്വദേശി പ്രേം തേജ്മാൽ ഗുരുദാസനി (42). വടാപാവ് വിറ്റു കിട്ടിയിരുന്ന തുഛമായ വരുമാനം കൊണ്ട് ജീവിക്കാൻ വയ്യാതായപ്പോൾ തേജ്മാലിന്റെ ഭാര്യ രണ്ടു കുട്ടികളുമായി മൂന്ന് കൊല്ലം മുമ്പ് വീട് വിട്ടുപോയിരുന്നു. അന്ന് തേജ്മാൽ ദിവസം 150 രൂപ വരുമാനം ലഭിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. പിണങ്ങിപ്പോയ തന്റെ ഭാര്യ തിരിച്ചുവരുമെന്ന് ഇപ്പോൾ തേജ്മാലിന് നല്ല വിശ്വാസമുണ്ട് കാരണം, തേജ്മാൽ ഇന്ന് കോടിശ്വരനാണ്. സ്വന്തമായി ഏഴ് കോടി രൂപ ആസ്തിയുള്ള ആളായി മാറിയ തേജ്മാലിന്റെ കഥയാണ് പറയാൻ പോകുന്നത്.

പത്തുവർഷമായി വടാപാവ് വിറ്റു ജീവിക്കുന്ന തേജ്മാലും കുടുംബവും താമസിച്ചിരുന്നത് 150 സ്‌ക്വയർഫീറ്റ് ഉള്ള കുടുസ്സുമുറിയിലായിരുന്നു. ഇവരെ കൂടാതെ ാദ്ദേഹത്തിന്റെ സഹോദരനും കുടുംബവും കൂടി ആ മുറിയിൽ താമസിച്ചിരുന്നു. ബോംബെ കല്യാണിൽ ഒമ്പതര ഏക്കറോളം സ്ഥലത്തിന്റെ അവകാശികളാണ് കടുത്ത ദാരിദ്ര്യത്തിൽ കുടുസ്സു മുറിയിൽ താമസിക്കുന്ന തങ്ങളെന്ന് 42കാരനായ തേജ്മാൽ അറിഞ്ഞിരുന്നില്ല. രണ്ടു പ്ലോട്ടുകളിലായി 9.5 ഏക്കർ സ്ഥലത്തിന് താനും സഹോദരനും അവകാശികളാണെന്ന കാര്യം ഒരു പരിചയക്കാരൻ വഴിയാണ് ഇരുവരും അറിഞ്ഞത്.

ഇന്ത്യാ വിഭജനകാലത്ത് തേജ്മാലിന്റെ മുത്തച്ഛന് കേന്ദ്ര സർക്കാർ പതിച്ചുകൊടുത്ത സ്ഥലമാണ് അവകാശികളെ കാത്ത് കിടന്നത്. 1984 മുത്തച്ഛൻ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ വ്യാജ വിധവയെ വച്ച് ലോക്കൽ മാഫിയ വസ്തു കൈവശപ്പെടുത്തി. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ തേജ്മാൽ വിവരാവകാശ നിയമപ്രകാരം തെളിവുകൾ ശേഖരിച്ച് ബസാർപെത്ത് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയക്കാരനും പോലീസുകാരും അന്വേഷണം തടസ്സപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചതെന്നും തേജ്മാൽ പറഞ്ഞു.

വസ്തു തന്റെ മുത്തച്ഛേെന്റതാണെന്നു തെളിയിക്കാനും അവകാശം സ്ഥാപിച്ചിരിക്കുന്നത് വ്യാജ വിധവയാണെന്നു തെളിയിക്കാനും ധാരാളം സർക്കാരോഫീസുകൾ കയറി ഇറങ്ങേണ്ടി വന്നു തേജ്മാലിന്. തെളിവുകൾ ശക്തമായതിനാൽ അവസാനം പോലീസിന് കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി വസ്തുക്കൾ തേജ്മാലിനു സഹോദരനും ലഭിച്ചു. പിണങ്ങിപ്പോയ തന്റെ ഭാര്യയും മക്കളും തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് തേജ്മാൽ ഇപ്പോൾ.