ഹനുമാന്‍ ചാലിസ ദിവസം 5 നേരം ചൊല്ലുന്നത് കോവിഡിന് ഫലപ്രദമെന്ന് പ്രഗ്യാ സിങ് താക്കൂര്‍

കൊറോണ വൈറസിനെ തുരത്താന് ഹനുമാന് ചാലിസ ദിവസം 5 നേരം ചൊല്ലുന്നത് ഫലപ്രദമെന്ന് ഭോപ്പാല് എംപി പ്രഗ്യാ സിങ്.
 | 
ഹനുമാന്‍ ചാലിസ ദിവസം 5 നേരം ചൊല്ലുന്നത് കോവിഡിന് ഫലപ്രദമെന്ന് പ്രഗ്യാ സിങ് താക്കൂര്‍

കൊറോണ വൈറസിനെ തുരത്താന്‍ ഹനുമാന്‍ ചാലിസ ദിവസം 5 നേരം ചൊല്ലുന്നത് ഫലപ്രദമെന്ന് ഭോപ്പാല്‍ എംപി പ്രഗ്യാ സിങ്. ഓഗസ്റ്റ് 5 വരെ ഇപ്രകാരം ചെയ്യണമെന്നാണ് പ്രഗ്യ പറയുന്നത്. അന്ന് വിളക്കുകള്‍ തെളിച്ചും ശ്രീരാമന് ആരതി ഉഴിഞ്ഞും ചടങ്ങുകള്‍ അവസാനിപ്പിക്കാമെന്ന് അവര്‍ ട്വീറ്റ് ചെയ്തു. 5-ാം തിയതിയാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തുടക്കമിടുന്നത്.

ഓഗസ്റ്റ് 4ന് മധ്യപ്രദേശില്‍ ലോക്ക് ഡൗണ്‍ അവസാനിക്കുമെന്നും ലോക്ക് ഡൗണിലൂടെ കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തി വരികയാണെന്നുമാണ് പ്രഗ്യ പറയുന്നത്. ഇന്ത്യയൊട്ടാകെയുള്ള ഹിന്ദുക്കള്‍ ഹനുമാന്‍ ചാലിസ ഒരേ സ്വരത്തില്‍ ചൊല്ലിയാല്‍ കൊറോണ വൈറസില്‍ നിന്ന് മോചനം നേടാമെന്നാണ് ബിജെപി എംപി പറയുന്നത്.