ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ ഭാര്യക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ ഭാര്യ ആമി മോദിക്ക് ഇന്റര്പോളിന്റെ റെഡ് കോര്ണര് നോട്ടീസ്.
 | 
ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ ഭാര്യക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ ഭാര്യ ആമി മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് നോട്ടീസ്. നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്ക് എതിരെയും സഹോദരി പൂര്‍വിക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു.

കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ്. മറ്റൊരു പ്രതിയും മോദിയുടെ ബന്ധുവുമായ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലാണ് കഴിയുന്നത്. ആരോഗ്യ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജ ഗ്യാരന്റി നല്‍കി വന്‍ തുകയുടെ ലോണ്‍ എടുത്ത ശേഷം മുങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. 6,498.20 കോടി രൂപ നീരവ് മോദിയും 7,080.86 കോടി രൂപ മെഹുല്‍ ചോക്‌സിയും തട്ടിച്ചുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.