ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കാന്‍ ജിയോ ആപ്പിളുമായി കൈകോര്‍ക്കുന്നു

ഉപയോക്താക്കള്ക്ക് പുതിയ ഓഫറുകള് നല്കാന് റിലയന്സ് ജിയോ ആപ്പിളുമായി ധാരണയ്ക്ക്. സാധാരണ ഉപയോക്താക്കള്ക്ക് 18,000 രൂപയുടെ സൗജന്യ ഓഫറുകളും കോര്പറേറ്റ് ഉപയോക്താക്കള്ക്ക് 25 ശതമാനം ഡിസ്കൗണ്ടുകളുമാണ് ഇതുവഴി ലഭ്യമാക്കാനൊരുങ്ങുന്നത്. ആപ്പിളിന്റെ അംഗീകൃത സ്റ്റോറില് നിന്നോ റിലയന്സ് സ്റ്റോറില് നിന്നോ പുതിയ ഐഫോണ് 7, 7 പ്ലസ്, ഐഫോണ് 6എസ്, 6 എസ് പ്ലസ്, ഐഫോണ് 6, 6 പ്ലസ്, ഐഫോണ് എസ്ഇ എന്നീ ഫോണുകള് വാങ്ങുന്നവര്ക്കാണ് ഓഫറുകള് ലഭിക്കുക.
 | 

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കാന്‍ ജിയോ ആപ്പിളുമായി കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ ആപ്പിളുമായി ധാരണയ്ക്ക്. സാധാരണ ഉപയോക്താക്കള്‍ക്ക് 18,000 രൂപയുടെ സൗജന്യ ഓഫറുകളും കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടുകളുമാണ് ഇതുവഴി ലഭ്യമാക്കാനൊരുങ്ങുന്നത്. ആപ്പിളിന്റെ അംഗീകൃത സ്‌റ്റോറില്‍ നിന്നോ റിലയന്‍സ് സ്‌റ്റോറില്‍ നിന്നോ പുതിയ ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 6എസ്, 6 എസ് പ്ലസ്, ഐഫോണ്‍ 6, 6 പ്ലസ്, ഐഫോണ്‍ എസ്ഇ എന്നീ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക.

ഇപ്പോള്‍ റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. ജിയോയുടെ 1499 രൂപയുടെ പ്രതിമാസ പ്ലാന്‍, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്.ടി.ഡി ദേശീയ റോമിംഗ് വോയ്‌സ് കോളുകള്‍, 4ജിയുടെ 20 ജിബി, ജിയോ ഹോട്ട്‌സ്‌പോട്ടുകളില്‍ 40 ജിബി വൈഫൈ ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ഓഫറിന് കീഴില്‍ ലഭിക്കും.

കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. എന്നാല്‍ ഈ പ്ലാനിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഓഫറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജിയോയുടെ വെബ്‌സൈറ്റില്‍ അടുത്ത ദിവസങ്ങളില്‍ ലഭിക്കും.