ജിയോ പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചു; ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ സാംസങ്ങുമൊത്ത് പ്രവര്‍ത്തിക്കും

റിലയന്സ് ജിയോ പുതിയ താരിഫ് പ്ലാനുകളും പാക്കേജുകളും പ്രഖ്യാപിച്ചു. 149, 499 എന്നീ പാക്കജുകള് ആക്ടിവേറ്റ് ചെയ്താല് മാസം 2 ജിബി മുതല് 60 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ജിയോ പ്രൈം അംഗങ്ങളാകാന് മാര്ച്ച് 1 മുതല് 31 വരെയാണ് സമയം. ഇതിനുള്ളില് 99 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്യണം. പിന്നീട് മാസം 303 രൂപയ്ക്ക് നിലവിലുള്ള സൗജന്യ പ്ലാന് ആനുകൂല്യങ്ങള് തുടര്ന്നും ഉപയോഗിക്കാം.
 | 

ജിയോ പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചു; ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ സാംസങ്ങുമൊത്ത് പ്രവര്‍ത്തിക്കും

ബാഴ്‌സലോണ: റിലയന്‍സ് ജിയോ പുതിയ താരിഫ് പ്ലാനുകളും പാക്കേജുകളും പ്രഖ്യാപിച്ചു. 149, 499 എന്നീ പാക്കജുകള്‍ ആക്ടിവേറ്റ് ചെയ്താല്‍ മാസം 2 ജിബി മുതല്‍ 60 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ജിയോ പ്രൈം അംഗങ്ങളാകാന്‍ മാര്‍ച്ച് 1 മുതല്‍ 31 വരെയാണ് സമയം. ഇതിനുള്ളില്‍ 99 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്യണം. പിന്നീട് മാസം 303 രൂപയ്ക്ക് നിലവിലുള്ള സൗജന്യ പ്ലാന്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം.

999 രൂപയുടെ പ്ലാനില്‍ 60 ദിവസം 60 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. 1999 രൂപയ്ക്ക് 90 ദിവസത്തേക്ക് 125 ജിബിയാണ് വാഗ്ദാനം. 4999 രൂപയ്ക്ക് 180 ദിവസത്തക്ക് 350 ജിബി ലഭിക്കും. ഇവയ്ക്ക് ദിവസവും ഏര്‍പ്പെടുത്തിയിരിക്കുന്ന ലിമിറ്റുകളും ബാധകമല്ല. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഈ പദ്ധതികള്‍ ജിയോ പ്രഖ്യാപിച്ചത്.

സാംസങ്ങുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയില്‍ 5ജി സേവനത്തിനായുള്ള പദ്ധതികളും ജിയോ പ്രഖ്യാപിച്ചു. സാംസങ്ങും ഇതിനായി ജിയോക്കൊപ്പം കൈകോര്‍ക്കും. സാംസങ്ങിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ ജിയോ ആപ്പ് ഉള്‍പ്പെടുത്തുന്നതടക്കമുള്ള ഒട്ടേറെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.