50 എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെ 360 ചാനലുകള്‍; ശബ്ദത്താല്‍ നിയന്ത്രിക്കാവുന്ന റിമോട്ട്; അതിശയങ്ങള്‍ ഒളിപ്പിച്ച് ജിയോ ടിവി വരുന്നു

മുംബൈ: ടെലികോം സേവന മേഖലയില് വന് വിപ്ലവം സൃഷ്ടിച്ച ലോഞ്ചിനു ശേഷം റിലയന്സ് ജിയോ ടെലിവിഷന് മേഖലയിലും എത്തുന്നു. 50 എച്ച്ഡി ചാനലുകള് ഉള്പ്പെടെ 360 ചാനലുകളാണ് ജിയോ ടിവിയില് ലഭിക്കുക. ഇവയില് മാത്രം ഒതുങ്ങുന്നതല്ല ജിയോ ടിവിയിലെ അതിശയങ്ങള്. പരിപാടികള് ഏഴു ദിവസം വരെ സ്റ്റോര് ചെയ്യാവുന്ന ഓപ്ഷനാണ് ഒന്ന്. ഇവ ഇപ്പോള് നാം ചെയ്യുന്നതുപോലെ പെന് ഡ്രൈവിലും ഹാര്ഡ് ഡിസ്കിലും മറ്റും സേവ് ചെയ്യുകയല്ല ചെയ്യുന്നത്. ജിയോ സെര്വറില് ടിവി പരിപാടികള് ശേഖരിച്ചു വെക്കാം.
 | 

50 എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെ 360 ചാനലുകള്‍; ശബ്ദത്താല്‍ നിയന്ത്രിക്കാവുന്ന റിമോട്ട്; അതിശയങ്ങള്‍ ഒളിപ്പിച്ച് ജിയോ ടിവി വരുന്നു

മുംബൈ: ടെലികോം സേവന മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച ലോഞ്ചിനു ശേഷം റിലയന്‍സ് ജിയോ ടെലിവിഷന്‍ മേഖലയിലും എത്തുന്നു. 50 എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെ 360 ചാനലുകളാണ് ജിയോ ടിവിയില്‍ ലഭിക്കുക. ഇവയില്‍ മാത്രം ഒതുങ്ങുന്നതല്ല ജിയോ ടിവിയിലെ അതിശയങ്ങള്‍. പരിപാടികള്‍ ഏഴു ദിവസം വരെ സ്റ്റോര്‍ ചെയ്യാവുന്ന ഓപ്ഷനാണ് ഒന്ന്. ഇവ ഇപ്പോള്‍ നാം ചെയ്യുന്നതുപോലെ പെന്‍ ഡ്രൈവിലും ഹാര്‍ഡ് ഡിസ്‌കിലും മറ്റും സേവ് ചെയ്യുകയല്ല ചെയ്യുന്നത്. ജിയോ സെര്‍വറില്‍ ടിവി പരിപാടികള്‍ ശേഖരിച്ചു വെക്കാം.

ചാനലുകള്‍ തെരയാനും മറ്റു കാര്യങ്ങള്‍ക്കു റിമോട്ട് സെറ്റ് ടോപ്പ് ബോക്‌സിനു നേരെ പിടിച്ച് അമര്‍ത്തേണ്ട. വോയിസ് എനേബിള്‍ഡ് റിമോട്ടില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രം മതിയാകും. ശബ്ദത്താല്‍ നിയന്ത്രിക്കുന്ന റിമോട്ട് ആദ്യമായി ഡിറ്റിഎച്ച് രംഗത്ത് അവതരിപ്പിക്കുകയാണ് ജിയോ. കാറ്റഗറിയും നടന്‍മാരുടെ പേരുമൊക്കെ പറഞ്ഞാല്‍ ഇനി പ്രോഗ്രാമിലേക്ക് നേരിട്ട് എത്താം.

ഇത്രയും ആധുനികമായ സേവനങ്ങള്‍ ഉപഭോക്താവിലേക്ക് വളരെ കുറഞ്ഞ ചെലവില്‍ എത്തിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. അതായത് നിലവിലുള്ള ഡിറ്റിഎച്ച് സേവനദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയാകും ജിയോയുടെ പുതിയ മേഖല. മുംബൈയിലായിരിക്കും ആദ്യം ഇത് അവതരിപ്പിക്കുക. പിന്നീട് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ജിയോ ഫൈബര്‍ എന്ന ബ്രോഡ്ബാന്‍ഡ് സേവനമാണ് അടുത്തതായി റിലയന്‍സ് ജിയോ അവതരിപ്പിക്കുന്നത്. 1 ജിബിപിഎസ് വേഗതയില്‍ നിലവിലുള്ള സേവനദാതാക്കളേക്കാള്‍ കുറഞ്ഞ നിരക്കിലും സൗജന്യമായും ഡേറ്റ ലഭ്യമാക്കി കളംപിടിക്കാനാണ് ഇതിലൂടെ ജിയോ ലക്ഷ്യം വെക്കുന്നത്.