റിലയന്‍സ് ജിയോ ആറില്‍ തുടങ്ങുന്ന നമ്പറുകള്‍ അവതരിപ്പിക്കുന്നു; മൂന്നു സര്‍ക്കിളുകളില്‍ ആദ്യം നടപ്പാക്കും

റിലയന്സ് ജിയോ സിക്സ് സീരീസ് മൊബൈല് നമ്പറുകള് അവതരിപ്പിക്കുന്നു. ആറില് തുടങ്ങുന്ന നമ്പറുകള്ക്കുള്ള എംഎസ് സി കോഡുകള് ജിയോക്ക് ലഭിച്ചു. ഇന്ത്യയില് ആദ്യമായാണ് ഒരു മൊബൈല് കമ്പനി ആറില് തുടങ്ങുന്ന നമ്പറുകള് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില് രാജസ്ഥാന്, അസം, തമിഴ്നാട് എന്നീ ടെലികോം സര്ക്കിളുകളില് ഈ നമ്പറുകള് അവതരിപ്പിക്കും.
 | 

റിലയന്‍സ് ജിയോ ആറില്‍ തുടങ്ങുന്ന നമ്പറുകള്‍ അവതരിപ്പിക്കുന്നു; മൂന്നു സര്‍ക്കിളുകളില്‍ ആദ്യം നടപ്പാക്കും

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ സിക്‌സ് സീരീസ് മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കുന്നു. ആറില്‍ തുടങ്ങുന്ന നമ്പറുകള്‍ക്കുള്ള എംഎസ് സി കോഡുകള്‍ ജിയോക്ക് ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു മൊബൈല്‍ കമ്പനി ആറില്‍ തുടങ്ങുന്ന നമ്പറുകള്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, അസം, തമിഴ്നാട് എന്നീ ടെലികോം സര്‍ക്കിളുകളില്‍ ഈ നമ്പറുകള്‍ അവതരിപ്പിക്കും.

ജിയോ സിനിമയ്ക്കായി സ്മാര്‍ട്ട് ഡൗണ്‍ലോഡ് എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. രാത്രി 2 മണി മുതല്‍ രാവിലെ 5 മണി വരം ഡൗണ്‍ലോഡുകള്‍ ഷെഡ്യൂള്‍ ചെയ്യാനാവുന്ന ഫീച്ചറാണ് ഇത്. ഡേറ്റ ഉപയോഗത്തിന് പരിധിയില്ലാത്ത് മണിക്കൂറുകളാണ് ഇവ. നിലവില്‍ സൗജന്യ ഓഫറുകള്‍ തുടരുന്ന ജിയോ ഇനി സേവനങ്ങള്‍ക്ക് പണം ഈടാക്കിത്തുടങ്ങിയാലും ഈ മൂന്നു മണിക്കൂര്‍ അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗം ഫ്രീയായിരിക്കുമെന്നാണ് വിവരം.

രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്‍നിരയിലേക്ക് കുതിക്കുകയാണ് ജിയോ. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 10 കോടി ഉപയോക്താക്കള്‍ എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 8കോടി ഉപയോക്താക്കള്‍ ജിയോക്ക് സ്വന്തമായുണ്ട്.