കാര്‍ നിയന്ത്രിക്കാന്‍ ആപ്പ്, ഒരാഴ്ചത്തെ പരിപാടികള്‍ സേവ് ചെയ്യാവുന്ന ടിവി; റിലയന്‍സ് ജിയോ തരുന്നത് 4ജി മാത്രമല്ല!

കാര് നിയന്ത്രിക്കാനുള്ള ആപ്പ്, ഏഴു ദിവസത്തെ പരിപാടികള് സേവ് ചെയ്യുന്ന ടിവി എന്നിവയേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇന്ത്യയില് ഇവ ഉടന് സാധ്യമാകും. റിലയന്സ് ജിയോയുടെ ഡിജിറ്റല് ലൈഫ്സ്റ്റൈല് മിഷന്റെ ഭാഗമായാണ് ഇവ അവതരിപ്പിക്കപ്പെടുന്നത്. അണ്ലിമിറ്റഡ് 4ജിയും വോയ്സ് കോളുകളും നല്കി വിസ്മയിപ്പിച്ച ജിയോ അതു മാത്രമല്ല തങ്ങളുടെ കലവറയില് ഉള്ളത് എന്ന് ഉടന് വ്യക്തമാക്കുമെന്നാണ് സൂചന.
 | 

കാര്‍ നിയന്ത്രിക്കാന്‍ ആപ്പ്, ഒരാഴ്ചത്തെ പരിപാടികള്‍ സേവ് ചെയ്യാവുന്ന ടിവി; റിലയന്‍സ് ജിയോ തരുന്നത് 4ജി മാത്രമല്ല!

ന്യൂഡല്‍ഹി: കാര്‍ നിയന്ത്രിക്കാനുള്ള ആപ്പ്, ഏഴു ദിവസത്തെ പരിപാടികള്‍ സേവ് ചെയ്യുന്ന ടിവി എന്നിവയേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഇവ ഉടന്‍ സാധ്യമാകും. റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈല്‍ മിഷന്റെ ഭാഗമായാണ് ഇവ അവതരിപ്പിക്കപ്പെടുന്നത്. അണ്‍ലിമിറ്റഡ് 4ജിയും വോയ്‌സ് കോളുകളും നല്‍കി വിസ്മയിപ്പിച്ച ജിയോ അതു മാത്രമല്ല തങ്ങളുടെ കലവറയില്‍ ഉള്ളത് എന്ന് ഉടന്‍ വ്യക്തമാക്കുമെന്നാണ് സൂചന.

ജിയോ എന്നാല്‍ 4ജി മാത്രമല്ല. ഡിജിറ്റല്‍ ജീവിതരീതിയിലേക്ക് ജനങ്ങളെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായുള്ള കഠിന പരിശ്രമത്തിലാണ് തങ്ങളെന്ന് ജിയോ വൃത്തങ്ങള്‍ പറയുന്നു. ജിയോ എക്‌സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്ന, ഉപഭോക്താക്കളിലേക്ക് എത്തിക്കാനിരിക്കുന്ന സേവനങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് പുറത്തു വിട്ടത്.

ഒരു ജിബി ഡേറ്റ 45 സെക്കന്‍ഡ് കൊണ്ട് കൈമാറാനാകുന്ന ഉപകരണമാണ് ഇവയില്‍ ഒന്ന്. സ്വിച്ച് എന്‍ വോക്ക് എന്ന ഈ ഡിവൈസ് ഉപയോഗിച്ച് വന്‍തോതിലുള്ള ഡേറ്റ കൈമാറ്റം ചുരുങ്ങിയ സമയത്തില്‍ സാധ്യമാകും. ജിയോ കാര്‍ കണക്റ്റ് ആണ് മറ്റൊരു ഉല്‍പ്പന്നം. ജിയോ സിം, ഡോംഗിള്‍, മൊബൈല്‍ ആപ്പ് എന്നിവയുണ്ടെങ്കില്‍ കാറിനെ സ്മാര്‍ട്ട് ആക്കാവുന്ന ഉപകരണമാണ് ഇത്. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കിലോമീറ്ററുകള്‍ അകലെയിരുന്നും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. 2013 മുതല്‍ പുറത്തിറങ്ങിയ എല്ലാ കാറുകളിലും ഇത് ഉപയോഗിക്കാനാകും.

ജിയോ ടിവി, മ്യൂസിക് എന്നാ വിഭവങ്ങള്‍ കൂടി ഉടന്‍ എത്തും. സാധാരണ ടിവികളെപ്പോലും സ്മാര്‍ട്ട് ആക്കുന്ന ഉപകരണമാണ് ജിയോ ടിവി. 360ല്‍ അധികം ചാനലുകള്‍ ലഭ്യമാക്കുന്ന ജിയോ ടിവി ഏഴ് ദിവസത്തെ പരിപാടികള്‍ സ്റ്റോര്‍ ചെയ്യും. ഈ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് വിവരം.